the digital signature of the temple city

ഗുരുവായൂരിൽ ബൈക്ക് മോഷ്ടാവിനെ പിടികൂടി.

- Advertisement -[the_ad id="14637"]

ഗുരുവായൂർ: ഗുരുവായൂർ ടെമ്പിൾ പോലീസ് സ്റ്റേഷൻ പരിധിയിൽപ്പെട്ട തിരുവെങ്കിടം ക്ഷേത്രത്തിന് സമീപത്തുള്ള വീട്ടിലെ കാർ പോർച്ചിൽ നിന്നും 24.08.2023 തിയ്യതി പുലർച്ചെ  KL-46-Y – 4417 നമ്പർ മോട്ടോർ സൈക്കിൾ കളവ് പോയ  കാര്യത്തിന് ഗുരുവായൂർ ടെംബിൾ പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിലെ പ്രതിയായ ജിഷ്ണു 25 വയസ്സ് S/o ഭാസ്കരൻ പെരുമ്പാലപ്പറമ്പിൽ ഹൗസ്, കല്ലുംപുറം ദേശം പഴയന്നൂർ . തൃശൂർ ജില്ല  എന്നയാളെ ഗുരുവായൂർ ടെമ്പിൾ പോലീസ്  അറസ്റ്റ് ചെയ്തു 

ഗുരുവായൂർ ടെംബിൾ പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ കെ.ആർ. റെമിൻ , സീനിയർ സിവിൽ പോലീസർമാരായ പി. അഭിലാഷ്, എ.എ. ബാസ്റ്റിൻ സിങ്ങ്, തൃശ്ശൂർ സിറ്റി ജില്ലാ പോലീസ് മേധാവിയുടെ കീഴിലുള്ള പ്രത്യേക അന്വേഷണ സംഘത്തിലെ പോലീസ് ഉദ്യോഗസ്ഥരായ (SAGOC Team- Special Action Group Against Organised Crimes ) സീനിയർ സിവിൽ പോലീസ്  ഓഫീസർ പ്രദീപ് കുമാർ ,  സിവിൽ പോലീസ് ഓഫീസർമാരായ ശ്രീജിത്ത് , സിംസൺ, സുനീപ് എന്നിവരടങ്ങുന്ന പോലീസ് സംഘമാണ്  പ്രതിയെ പിടികൂടിയത് 

 ചാവക്കാട് JFCM കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്ത്  ചാവക്കാട് സബ് ജയിലിലേക്ക് അയച്ചിട്ടുള്ളതാണ്

➤ SREE KRISHNA TEMPLE

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

➤ TOP NEWS

Subscription form

Get the latest news updates in your whatsapp (100% free)

To get regular news updates please save +91 9072 388 995 [GOLNEWS-NEWS CENTRE]
to your contacts