ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ 13 കാരിയുടെ കഥകളി അരങ്ങേറ്റം ഭക്തിസാന്ദ്രമായി. ഇന്ത്യൻ സ്കൂൾ ഓഫ് ബഹ്റനിൽ ഒമ്പതാം ക്ലാസുകാരിയായ അത്രേയി ബിജുവാണ് ഗുരുവായൂർ മേൽപ്പത്തുർ ഓഡിറ്റോറിയത്തിൽ കഥകളി പുറപ്പാട് അരങ്ങേറ്റം കുറിച്ചത്.
കൃഷ്ണവേഷത്തിൽ അരങ്ങിൽ എത്തിയ അത്രേയിയുട ഗുരു ഫാക്ട് ബാസ്കർ ആണ്. സദസിൽ വിശിഷ വ്യക്തകളായി സദനം കൃഷ്ണൻ കുട്ടി, അമ്പലപ്പുഴ വിജയകുമാർ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.
ഗുരു ശ്രീനേഷ്, ഷീൻ ചന്ദ്രദാസ് ബഹ്റൈൻ എന്നിവരുടെ ശിക്ഷണത്തിൽ ഭരത നാട്യത്തിലും മോഹിനിയാട്ടത്തിലും, ഗുരു അമ്പലപ്പുഴ വിജയകുമാറിന്റെ കീഴിൽ സോപാന സംഗീത പഠനം നടത്തുന്ന ആത്രേയി 2021 മുതൽ കഥകളിയിലും, കഥകളി സംഗീതവും അഭ്യസിക്കുന്നു.
ബഹ്റൈനിൽ ജോലി ചെയ്യുന്ന ബിജുകുമാർ ഇരിങ്ങാലക്കുട സ്വദേശിയും, ഡോ. മായാ നായർ തൃക്കരിയൂരിന്റെയും മകളാണ് അത്രേയി.