- Advertisement -[the_ad id="14637"]
ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിലെ ഈ വർഷത്തെ അഷ്ടമി രോഹിണി മഹോത്സവം സെപ്റ്റംബർ 6 ന് ആഘോഷിക്കും. 2023 വർഷത്തെ അഷ്ടമി രോഹിണി ആലോഷങ്ങൾക്കായി 32,32500 രൂപയുടെ എസ്റ്റിമേറ്റിന് ദേവസ്വം ഭരണസമിതി അംഗീകാരം നൽകി.
ഭക്തർക്ക് സുഗമമായ ക്ഷേത്ര ദർശനത്തിന് സാധ്യമായ ക്രമീകരണങ്ങൾ ദേവസ്വം ഏർപ്പെടുത്തിയിട്ടുണ്ട്. പ്രസാദഊട്ടിനായി വിപുലമായ സംവീധാനങ്ങൾ ഏർപ്പെടുത്തിയതായി ദേവസ്വം അറിയിച്ചു. അതുപോലെ ദർശനത്തിനും നീയന്ത്രണം ഉണ്ടായിരിക്കും. അഷ്ടമിരോഹിണി ദിവസം പ്രത്യേക വഴിപാടായ അപ്പം ബുക്കിങ്ങ് ആരംഭിച്ചതായും, ഒരു രശീതിന് 32 രൂപയും, ഒരാൾക് പരമാവധി 480 യുടെ ശീട്ടാക്കാവുന്നതാണെന്നും ദേവസ്വം അറിയിച്ചു.