ഗുരുവായൂർ: വിശുദ്ധ കുരിശും ജപമാലയും പ്രാർത്ഥനാമന്ത്രങ്ങളുമായി വിശ്വാസികൾ എത്തിയതോടെ പാലയൂർ ജാഗരണ പദയാത്രകൾക്ക് തുടക്കമായി. വലിയ നോമ്പിലെ വെള്ളിയാഴ്ചകളിൽ രാത്രിയിൽ നടത്തുന്ന ജാഗരണ പദയാത്രയ്ക്ക് ആരംഭം കുറിച്ച് വെള്ളിയാഴ്ച രാത്രി 9 മണിക്ക് തൃശൂർ ബസിലിക്കയിൽ സഹായമെത്രാൻ മാർ ടോണി നീലങ്കാവിൽ ഫ്ലാഗ് ഓഫ് ചെയ്തു.
തൃശൂർ ബസിലിക്കയിൽ നിന്നും പ്രധാന ജാഗരണ പദയാത്ര ആരംഭിച്ചതോടൊപ്പം വിവിധ ഇടവകകളിൽ നിന്നും വൈദികരുടെ നേതൃത്വത്തിൽ വിശുദ്ധ കുരിശിന്റെ പ്രാർത്ഥനകളിലൂടെ പാലയൂരിലേക്കുള്ള ജാഗരണ പദയാത്രകൾ ആരംഭിച്ച്
പാലയൂരിൽ എത്തിച്ചേർന്നു.
പുലർച്ച 4 മണിക്കുള്ള ദിവ്യബലിയോടെ ജാഗരണ പ്രാർത്ഥനകൾക്കു സമാപനമായി.പദയാത്രകൾ പാലയൂരിലെ വൈദികരും കൈക്കാരന്മാരും ജാഗ്രരണ പദയാത്ര കമ്മിറ്റി അംഗങ്ങളും സ്വീകരിച്ചു.