ഗുരുവായൂർ : മമ്മിയൂർ ശ്രീ മഹാദേവ ക്ഷേത്രത്തിൽ പുതുതായി നിർമ്മിച്ച ‘ത്രയംബകം’ നവരാത്രി മണ്ഡപത്തിന്റെ സമർപ്പണം ആഗസ്റ്റ് 19ന് ദേവസ്വം മന്ത്രി കെ രാധാകൃഷ്ണൻ നിർവഹിക്കും.
ശനിയാഴ്ച രാവിലെ 10ന് നടക്കുന്ന ചടങ്ങിൽ മലബാർ ദേവസ്വം ബോർഡ് പ്രസിഡന്റ് എം ആർ മുരളി അധ്യക്ഷതവഹിക്കും. ഗുരുവായൂർ നഗരസഭ ചെയർമാൻ എം കൃഷ്ണദാസ്, ഗുരുവായൂർ ദേവസ്വം ചെയർമാൻ ഡോ വി കെ വിജയൻ, മലബാർ ദേവസ്വം ബോർഡ് മെമ്പർ രാധ മാമ്പറ്റ, മലബാർ ദേവസ്വം ബോർഡ് കമ്മീഷണർ പി. നന്ദകുമാർ എന്നിവർ മുഖ്യാതിഥികളാകും.
കർക്കിടക മാസാചരണത്തിന്റെ സമാപനമായി ആഗസ്റ്റ് 16ന് ക്ഷേത്രം തന്ത്രി ചേന്നാസ് ദിനേശൻ നമ്പൂതിരിപ്പാടിന്റെ മുഖ്യ കാർമികത്വത്തിൽ 1008 നാളികേരം കൊണ്ട് പ്രത്യക്ഷ അഷ്ടദ്രവ്യ മഹാഗണപതി ഹോമം നടക്കും. ഗജപൂജ, ആനയൂട്ട് എന്നിവയും ഉണ്ടാകും.
ക്ഷേത്രത്തിൽ ആഗസ്റ്റ് 23ന് ഇല്ലം നിറയും, 28ന് തൃപ്പുത്തരിയും നടത്തുമെന്ന് ഭാരവാഹികൾ അറിയിച്ചു. മമ്മിയൂർ ദേവസം ചെയർമാൻ ജി കെ ഹരിഹര കൃഷ്ണൻ , ട്രസ്റ്റി ബോർഡ് മെമ്പർമാരായ പി സുനിൽ കുമാർ, കെ കെ ഗോവിന്ദദാസ് എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു