ഗുരുവായൂര്‍: ഗുരുവായൂര്‍ നഗരസഭ ജനകീയ ആസൂത്രണം 2022- 23 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി 75% സബ്സിഡി നല്‍കി നടപ്പിലാക്കുന്ന തൊഴില്‍ സംരംഭക യൂണിറ്റായ ബിസ്മി പോള്‍ട്രി ഹാച്ചര്‍ യൂണിറ്റ് ഉദ്ഘാടനം ഗുരുവായൂര്‍ നഗരസഭ ചെയര്‍മാന്‍ എം കൃഷ്ണദാസ് നിര്‍വഹിച്ചു.
നഗരസഭ ഡെപ്യൂട്ടി ചെയര്‍പേഴ്സണ്‍ അനീഷ്മ ഷനോജ് അധ്യക്ഷത വഹിച്ചു. വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എ എം ഷെഫീര്‍ സ്വാഗതം പറഞ്ഞു. സ്ഥിരം സമിതി അധ്യക്ഷരായ ഷൈലജ സുധന്‍, ബിന്ദു അജിത് കുമാര്‍, എ സായിനാഥന്‍ മാസ്റ്റര്‍, തൈക്കാട് മൃഗാശുപത്രി വെറ്റിനറി ഡോക്ടര്‍ അമൃത വിവേക്, തൈക്കാട് സര്‍വീസ് സഹകരണ ബാങ്ക് സെക്രട്ടറി എന്‍ വി ഹാരിസ് എന്നിവര്‍ സംസാരിച്ചു. നഗരസഭ വ്യവസായ വികസന ഓഫീസര്‍ വി സി ബിന്നി പദ്ധതി വിശദീകരണം നടത്തി. ബിസ്മി ഗ്രൂപ്പ് സംരംഭക നാസിറ സൈഫുദ്ദീന്‍ നന്ദി പറഞ്ഞു.
നഗരസഭയിലെ ഓരോ വാര്‍ഡും ഓരോ വീടും സംരംഭക സൗഹൃദമാകുന്നതിന്‍റെ നേര്‍ക്കാഴ്ചകളാണ് ഗുരുവായൂര്‍ നഗരസഭയില്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഉണ്ടായ നേട്ടങ്ങള്‍ എന്ന് ഉദ്ഘാടന പ്രസംഗത്തില്‍ ചെയര്‍മാന്‍ പറഞ്ഞു. ഗുരുവായൂര്‍ നഗരസഭ ജനകീയ ആസൂത്രണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ആരംഭിക്കുന്ന മൂന്നാമത് സംരംഭക യൂണിറ്റായ ചക്കംകണ്ടത്തെ ബിസ്മി പൗള്‍ട്രി ഹാച്ചര്‍ യൂണിറ്റ് ഒരു പുതിയ ആശയമെന്ന നിലയില്‍ വലിയ മാറ്റങ്ങള്‍ സൃഷ്ടിക്കാനു തകുന്നതാണെന് ചെയര്‍മാൻ പറഞ്ഞു.