ഗുരുവായൂർ: ഗുരുവായൂർ റെയിൽവേയുമായി ബന്ധപ്പെട്ട വിവിധ ആവശ്യങ്ങൾ ഉന്നയിച്ചു ചേമ്പർ ഓഫ് കോമേഴ്സ് മെട്രോമാൻ ഈ ശ്രീധരനെ കണ്ട് നിവേദനം സമർപ്പിച്ചു. ഗുരുവായൂർ മേൽപ്പാലം ശബരിമല സീസനു മുൻപ് നിർമ്മാണം പൂർത്തിയാക്കുന്നതിനുള്ള നടപടി സ്വീകരിക്കാനും വൈകുന്നേരം 5 മണിക്ക് ഉള്ള നിർത്തിവച്ച തൃശ്ശൂർ പാസഞ്ചർ പുനരാരംഭിക്കാനും ഗുരുവായൂർ താനൂർ പാതയുടെ പണി തുടങ്ങണമെന്നും വടക്കോട്ട് ട്രെയിൻ ആരംഭിക്കണമെന്നും തിരുവെങ്കിടം അടിപ്പാതയുടെ പണക്ക് വേണ്ടിയും റെയിൽവേ അധികൃതരെ കാര്യങ്ങൾ ബോധിപ്പിക്കാൻ ആവശ്യപ്പെട്ടാണ് നിവേദനം
ഗുരുവായൂർ മേൽപ്പാലം മൂന്നു മാസത്തിനകം പൂർത്തീകരിക്കുമെന്ന് റെയിൽവേ അധികൃതർ അറിയിച്ചതായി ഇ ശ്രീധരൻ പറഞ്ഞു
ലക്നോവിലുള്ളR D S O എന്ന ഓഫീസിൽ നിന്നും ഡിസൈൻ ക്ലിയറൻസ് ലഭിക്കുന്ന മുറയ്ക്ക് ( അത് ഇതുവരെ ലഭിച്ചിട്ടില്ല)ഗർട്ടറുകൾ സ്ഥാപിക്കുന്നതിനുള്ള ( അസംബ്ൾ ) കാര്യങ്ങൾ ആരംഭിക്കുമെന്നും അദ്ദേഹം അറിയിച്ചു. ഗട്ടറുകൾ അസംബ്ൾ ചെയ്തതിനു ശേഷം ബാംഗ്ലൂരിലുള്ള റെയിൽവേ സേഫ്റ്റി കമ്മീഷണറിൽ നിന്നും ഓർഡർ ലഭിക്കുന്നതോടെ ഗുരുവായൂർ മേൽപ്പാലം തുറന്നുകൊടുക്കാൻ കഴിയുമെന്നാണ് റെയിൽവേ അധികൃതർ അദ്ദേഹത്തിനു ഉറപ്പു നൽകിയിരിക്കുന്നത്. ഈകാര്യങ്ങൾമൂന്നുമാസത്തിനകം നടക്കും എന്നാണ് അദ്ദേഹം ചേമ്പർ ഓഫ്.കൊമേഴ്സ് ഭാരവാഹികളെ അറിയിച്ചത്.
തിരുവെങ്കിടം അടിപ്പാത ഇപ്പോഴത്തെ പുതിയ നിയമപ്രകാരം റെയിൽവേ തന്നെയാണ് പണിപൂർത്തീകരിക്കുക. അതിനായി റെയിൽവേ അടുത്ത ആഴ്ച തന്നെ അതിനുള്ള ഉത്തരവ് നൽകുമെന്ന് അദ്ദേഹം ചേമ്പർ ഓഫ് കൊമേഴ്സ് ഭാരവാഹികളെ അറിയിച്ചു. ഇപ്പോഴത്തെ സാഹചര്യത്തിൽ ഇത്തരം വർക്കുകൾഒക്കെ തന്നെ റെയിൽവേ ആണ് നേരിട്ട് നടത്തുന്നത്.
അഞ്ചു മണിക്കുള്ള തൃശൂർ പാസഞ്ചർ പുനരാരംഭിക്കുന്നതിനായി റെയിൽവേ ജനറൽ മാനേജരു മായി സംസാരിക്കാം എന്നും.ഗുരുവായൂരിന്റെ പ്രത്യേക സാഹചര്യത്തിൽ ഫുട്ഫോൾ 2000 മാത്രമേ ഉള്ളൂ എന്നതാണ് ഇതിനെ ബാധിക്കുന്ന കാര്യമെന്നും അദ്ദേഹം അറിയിച്ചു. എങ്കിലും അത് പുനരാരംഭിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കും
കൂടാതെ ഗുരുവായൂർ താനൂർ പാത യ്ക്കുള്ള സർവ്വേ ഈ മാസം തന്നെ ആരംഭിക്കുന്നതിനുള്ള നടപടികൾ എടുത്തിട്ടുണ്ടെന്നും റെയിൽവേ അധികൃതർ ഉറപ്പ് തന്നിട്ടുണ്ടെന്നും അദ്ദേഹം ചേമ്പർ ഓഫ് കൊമേഴ്സ് ഭാരവാഹികളെ അറിയിക്കുകയുണ്ടായി. അടുത്താഴ്ച തന്നെഅതിനുള്ള ഉത്തരവ് വരുമെന്നും അറിയിച്ചു. പ്രസിഡന്റ് പി. വി മുഹമ്മദ് യാസിൻ, സെക്രട്ടറി. അഡ്വ.രവി ചങ്കത്ത് മെമ്പർ ഡോ: കൃഷ്ണദാസ് എന്നിവരടങ്ങിയ സംഘമാണ് നിവേദനവുമായി അദ്ദേഹത്തെ സമീപിച്ചത്