ഗുരുവായൂർ: കർക്കിടമാസത്തിൻ്റെ ഭാഗമായി അതിശ്രേഷ്ഠദിനമായ മുപ്പെട്ട് വെള്ളിയാഴ്ച ദിനത്തിൽ കൂട്ടായ്മയുടെ വനിതാ വിഭാഗത്തിൻ്റെ ആഭിമുഖ്യത്തിൽ ഇന്നലകളുടെ ആചാര സംഹിതകളെയും, ആഹാര കരുതലുകളെയും കൂട്ടിയിണക്കി പത്തിലകൾ ഉപ്പേരി കറികളാക്കി ഉണ്ടാക്കി ഭക്ഷണ വിതരണം നടത്തുകയും, വെള്ളിലതലയിൽ ചൂടി, മൈലാഞ്ചി അരച്ച് കൈളിൽ അണിഞ്ഞു് ചുവപ്പിച്ച് പാട്ട് പാടി പുളുവൻ പാട്ടും, നാവൂറുമായി കൂട്ടായ്മ കുടുംബാംഗങ്ങൾ ഒത്ത് ചേർന്ന് ദിനാചരണം നടത്തി.
ഗുരുവായൂർ പന്തായിൽ ക്ഷേത്ര പരിസരത്ത് നിർമ്മാല്യം സവിധത്തിൽ ഒരുക്കിയ കൂടിചേരൽ നഗരസഭ കൗൺസിലർ ശോഭാ ഹരി നാരായണൻ ഉൽഘാടനം ചെയ്തു. പത്തില കറി ശോഭ രവിയ്ക്ക് നൽകിയും വിതരണത്തിന് ആരംഭം കുറിച്ചു. കൂട്ടായ്മ പ്രസിഡണ്ട് കെ ടി ശിവരാമൻ നായർ അധ്യക്ഷത വഹിച്ച ചടങ്ങിൽ മുതിർന്ന മാദ്ധ്യമ പ്രവർത്തകൻ ജനു ഗുരുവായൂർ പുളുവൻ പാട്ട് കലാകാരി സരോജിനി പള്ളിക്കലിന് ദക്ഷിണയും വസ്ത്രവും നൽകി സ്നേഹവന്ദനം നടത്തി.
ബാലൻ വാറണാട്ട് ആമുഖപ്രസംഗവും, സെക്രട്ടറി അനിൽ കല്ലാറ്റ് സ്വാഗതവും, ചീഫ് കോഡിനേറ്റർ രവി ചങ്കത്ത് ദിന പ്രാധാന്യവും നേർന്നു.രാധാശിവരാമൻ, ടി.ദാക്ഷായിണി, നിർമ്മല നായകത്ത്, ശശികേനാടത്ത്, ശ്രീധരൻ മാമ്പുഴ, പ്രസന്ന ബാബു എന്നിവർ സംസാരിച്ചു.ചടങ്ങിൽ സംബന്ധിച്ച എല്ലാവർക്കും, ഇരുനൂറോളം തറവാട്ട് കുടുംബങ്ങളിലേയ്ക്കും നൽക്കപ്പെട്ട പത്തില കറിയിൽ താള്, തകര, ചേന, ചേമ്പ്, പയർ, മത്തൻ, കുമ്പളം, കൊടി തൂവ, നെയ്യറുണ്ണി, തഴുതാമ എന്നീവയുടെ ഇലകൾ വിപുലമായി ശേഖരിച്ച് സ്വാദിഷ്ടമായ ചേരുവകൾ ചേർത്താണ് തയ്യാറാക്കി വിതരണം ചെയ്തതത്.
രാമായണ മാസം കൂടിയായതിനാൽ നേരത്തെ അലങ്കരിച്ച ദേവപ്രതിമയ്ക്ക് മുന്നിൽ ദീപം തെളിയിച്ച് ജയൻ ചേലാട്ടിൻ്റെ നേതൃത്വത്തിൽരാമായണ പാരായണവും, സൽസംഗവും നടത്തി. പൂജിച്ച അപ്പം, അവിൽ, പഴം എന്നിവയും വിതരണം ചെയ്തു. സദസ്സിന് സമാപനം കുറിച്ച് അറിയപ്പെടുന്ന കലാകാരി സരോജിനി പള്ളിക്കൽ പുള്ളുവൻ പാട്ടും, നാവൂറും അവതരിപ്പിയ്ക്കുകയും ചെയ്തു – കർക്കിടക വിഭവങ്ങളുമായി സ്നേഹവിരുന്നും ഉണ്ടായിരുന്നു. ദിനാചരണ പരിപാടികൾക്ക് മുരളി അകമ്പടി, കോമളം നേശ്യാർ, ഉദയ ശ്രീധരൻ, വി.ബാലകൃഷ്ണൻ നായർ,കാർത്തിക കോമത്ത്, രാധാമണി ചാത്തനാത്ത്, ടി തങ്കമണിയമ്മ, എം ശ്രീനാരായണൻ, ബാബു വീട്ടീലായിൽ, ഇ യു. രാജഗോപാൽ, കെ ഹരിദാസ്, രാധിക, ഉഷാ മേനോൻ എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി