ഗുരുവായൂർ : ആചാര പ്രധാന്യമുള്ള കർക്കിടക സംക്രാന്തി നാളിൽ ( 16-7-2023 ഞായറാഴ്ച കാലത്ത് 10 മണിക്ക് ) പുരാതന നായർ തറവാട് കൂട്ടായ്മ വനിതാ വിഭാഗത്തിൻ്റെ നേതൃത്വത്തിൽ ഗുരുവായൂർ പെരുന്തട്ട ശിവക്ഷേത്രപരിസരത്ത് ക്ഷേത്ര മാതൃസമിതിയുടെ കുടി സഹകരണത്തോടെ പച്ചപ്പിൻ്റെ നിറശോഭയോടെ പത്തിലകളുടെയും ദശ പുഷ്പങ്ങളുടെയും പ്രദർശനം നടത്തി. ക്ഷേത്ര മുഖ്യ സാരഥിയും ഗുരുവായൂർ ക്ഷേത്ര കീഴ്ശാന്തിയും, അതിരുദ്രയജ്ഞാചര്യനുമായ കിഴിയേടം രാമൻ നമ്പൂതിരി ചടങ്ങു് ഉൽഘാടനം ചെയ്തു.
താള്, തകര, ചേന, ചേമ്പ്, പയർ, മത്തൻ, കുമ്പളം, കൊടിത്തൂവ, നെയ്യുണ്ണി, തഴുതാമ എന്നിവയുടെ ഇലകളാണ് പത്തിലകൾ. കറുക, മുക്കുറ്റി, തിരുതാളി, പൂവ്വാംകുറുന്നില, കയ്യുംണ്ണി, നിലപ്പന, ഉഴിഞ്ഞ, മുയൽ ചെവിയൻ, വിഷ്ണുക്രാന്തി, ചെറൂള എന്നിവയാണ് ദശപു ഷ്പങ്ങൾ. കർക്കടകത്തിലെ നാ ട്ടറിവുകൾ’ പുസ്തകം ജനു ഗുരുവായൂർ പെരുന്തട്ട ശിവക്ഷേത സമിതി പ്രസിഡന്റ് അരവിന്ദാക്ഷ മേനോന് നൽകി പ്രകാശനം ചെയ്തു. കൂട്ടായ്മ പ്രസിഡന്റ് കെ.ടി.ശിവരാമൻ നായർ, കോഓഡിനേറ്റർ രവി ചങ്കത്ത്, സെക്രട്ടറി അനിൽ കല്ലാറ്റ്, ബാലൻ വാറനാട്ട്, ഉഷ അച്യുതൻ, സരള മുള്ളത്ത്, രാധ ശിവരാമൻ, നിർമല നായകത്ത്, ശ്രീധരൻ മാമ്പുഴ, മുരളി അകമ്പടി, രവി വട്ടരങ്ങത്ത്, മുരളി മുള്ളത്ത്, രാമകൃഷ്ണൻ ഇളയത്, കോമളം നേശ്യാർ എന്നിവർ പ്രസംഗിച്ചു.