ഗുരുവായൂർ: ഐക്യരാഷ്ട്രസഭയെ അഭിസംബോധന ചെയ്തുകൊണ്ട് സമാധാന നോബേൽ ജേത്രീ മലാല യുസഫ്സായി പെൺ വിദ്യാഭ്യാസത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് പറഞ്ഞു കൊണ്ട് വിദ്യാർത്ഥികളോട് ആഹ്വാനം ചെയ്തു. ലോക സമാധനത്തിന് യുദ്ധകോപ്പുകളല്ല അവശ്യം മറിച്ച് പുസ്തകവും പേനയും ആയുധമാക്കണം. ഈ ലക്ഷ്യസാക്ഷാത്കാരത്തിനായി മറ്റം സെൻറ് ഫ്രാൻസിസ് ഹയർ സെക്കൻഡറി സ്കൂളിലെ സംസ്കൃത അധ്യാപകനായ പി ജെ സ്റ്റൈജു രംഗത്തെത്തി. വരും ദിവസങ്ങളിൽ മലാലയുടെ പുസ്തകങ്ങളും പേനയും വിദ്യാർത്ഥികൾക്ക് വിതരണം ചെയ്യാനാനുള്ള തയ്യാറെടുപ്പിലാണ് മാസ്റ്റർ . ലഹരിക്കെതിരെ പുസ്തക ചങ്ങാത്തം പദ്ധതിയിലൂടെ തൃശ്ശൂർ ജില്ലയിൽ 75 വിദ്യാലയങ്ങളിൽ സൗജന്യമായി പുസ്തകങ്ങൾ മാസ്റ്ററുടെ നേതൃത്വത്തിൽ വിതരണം ചെയ്ത് വരുന്നുണ്ട്.
പെൺകുട്ടികളുടെ വിദ്യാഭ്യാസ കാര്യങ്ങളിൽ ലോകത്തിന് തന്നെ മാതൃകയായ കേരളം പോലെയുള്ള കൊച്ചു സംസ്ഥാനത്തേക്ക് , കേരളത്തിന്റെ ദേശീയ ഉത്സവമായ ഓണത്തിനെ മലാല യുസഫ് സായിയെ മുഖ്യാതിഥിയായി ക്ഷണിക്കണമെന്നാവശ്യപെട്ടുകൊണ്ട് വരുംദിവസങ്ങളിൽ കേരള മുഖ്യമന്ത്രിക്കും, വിദ്യാഭ്യാസ മന്ത്രിക്കും കത്തുകളയക്കുമെന്ന് മാസ്റ്റർ പറഞ്ഞു. കത്തുകളയക്കുന്നന്നതിന്റെ ഉദ്ഘാടനം നാളെ മലാല ദിനത്തിൽ കൂനംമൂച്ചിയിലെ വിവിധ വിദ്യാലയങ്ങളിലെ വിദ്യാർത്ഥികളുടെ കൂട്ടായ്മയായ ശ്രേയസിന്റെ ആഭിമുഖ്യത്തിൽ നടക്കും. മലാല ദിനത്തിൽ വിവിധ വിദ്യാലയങ്ങളിൽ പുസ്തകവും പേനയും ഉയർത്തി പിടിച്ച് പ്രതിജ്ഞകളും സെമിനാറുകളും സംഘടിപ്പിച്ചിട്ടുണ്ടെന്ന് മാസ്റ്റർ അറിയിച്ചു.
കേരളത്തിലെ യുവജനങ്ങളിൽ ലഹരി ഉപയോഗം വർദ്ധിച്ചുവരുന്ന ഈ കാലഘട്ടത്തിൽ, മലാലയുടെ ആഹ്വാനം നേഞ്ചേറ്റി ,എല്ലാം വിദ്യാലയങ്ങളിലും എഴുത്തും വായനയും വർദ്ധിപ്പിക്കാനുള്ള കർമ്മ പദ്ധതികൾ തയ്യാറാക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്ന തിരിച്ചറിവിലൂടെയാണ് 24 കേരള ബറ്റാലിയൻ അസോസിയേറ്റ്ഡ് എൻ.സി.സി ഓഫീസർ കൂടിയായ മേജർ പി.ജെ. സ്റ്റൈജു വിവിധ പരിപാടികളുമായി മലാല ദിനത്തിൽ രംഗത്തെത്തിയിട്ടുള്ളത്.
മുൻവർഷങ്ങളിൽ മലാലയുടെ പുസ്തകങ്ങൾ ചേർത്ത് വച്ച് പുസ്തകകളവും, മലാലയെ ഇൻഡ്യയിലേക്ക് ക്ഷണിച്ചു കൊണ്ട് കുട്ടികുട്ടത്തിന്റെ പേരിൽ കത്തയക്കുകയും ചെയ്തിട്ടുള്ള വൃക്തിയാണ് മാസ്റ്റർ