ഗുരുവായൂർ: മൂന്നര പതിറ്റാണ്ട് മുമ്പ് ഗുരുവായൂരപ്പന് ആദ്യമായി ട്ടൊരു കാർ വഴിപാട് “ഹെറാൾഡ്” 1986 ജൂൺ 4 ന് !! ഇന്ന് 2023 ജൂലൈ 8 ന് മഹീന്ദ്രയുടെ എക്സ്.യു.വി _700 ആട്ടോമാറ്റിക് കാർ. ഭൂലോകവൈകുണ്ഠനാഥന് മഹീന്ദ്രയുടെ വക വഴിപാടായി വീണ്ടും ഒരു കാർ സമർപ്പണം ! 2021 ലുമുണ്ടായി ഇതുപോലൊരു വാഹന വഴിപാട്.
ഭക്തൻമാർ കുന്നിക്കുരു മുതൽ ഗജവീരൻമാരെ വരെ യഥാശക്തി വഴിപാട് ചെയ്തു ആത്മസംതൃപ്തി നേടുന്ന മഹാക്ഷേത്രംഗുരുപവനപുരം പെരുമ്പറയും, മിക്സിയും,പാൽ കറക്കുന്ന യന്ത്രവും , ലോറിയും, വാട്ടർ ടാങ്കും, ആംബുലൻസും ആട്ടോറിക്ഷയും,അനവധി ഇരുചക്ര വാഹനങ്ങളും വഴിപാട് ലഭിച്ച
ഗുരുവായൂരപ്പന് 1986 ജൂൺ 4 നാണ് ആദ്യമായി ഒരു മോട്ടോർ കാർ വഴിപാടായി ലഭിച്ചത് . പാലക്കാട് ചിറക്കാട് സ്വദേശി ഡോ.രാജലക്ഷ്മി എന്ന ഭക്തയുടെ വഴിപാട് ആയിരുന്നു.അന്ന് ഇത്തരമൊരു വഴിപാട് കണ്ടുനിന്നവർക്കും വഴിപാട് സമർപ്പിച്ചവർക്കും ആശ്ചര്യവും അത്യൽഭുതവുമായി തോന്നിയെങ്കിലും ഇതെല്ലാം ഗുരുവായൂരപ്പന്റെ ലീലാവിലാസങ്ങൾ ആണെന്ന് അന്ന് അനുഭവസ്ഥരായ ഭക്തൻമാർ പറഞ്ഞു.ഇന്ന് അത്തരമൊരു കാർ നിലവിലുണ്ടോ എന്നുപോലും നിശ്ചയമില്ല .1965 മോഡൽ “ഹെറാൾഡ്” കാർ ആയിരുന്നു അന്ന് വഴിപാട് സമർപ്പിക്കപ്പെട്ടത്.മന്ദസ്മിതം തൂകി ഭക്തജനങ്ങളുടെ മനം കവർന്ന് എല്ലാവരേയും,എല്ലാറ്റിനേയും സ്വീകരിക്കുന്ന ഗുരുവായൂരപ്പൻ …ശകടാസുരന് മോക്ഷം നൽകിയ ഗുരുപവനപുരേശന് അന്നതൊരു തുടക്കം മാത്രമായിരുന്നവോ….അറിയില്ല….3 വർഷം കഴിഞ്ഞപ്പോൾ അതാ മറ്റൊരു കാർ ! അത് സ്വന്തം വക തന്നെ. ഒരു സമ്മാനം. ഗുരുവായൂരപ്പന് സമ്മാനമോ അതെ, അതാണ് വാസ്തവ..
1989 ൽ കേന്ദ്ര സർക്കാരിന്റെ ഇന്ദിരാവികാസ്പത്ര എന്ന നിക്ഷേപപദ്ധതിയിൽ നിന്നും ഗുരുവായൂരപ്പന് ഒരു മാരുതി കാർ സമ്മാനമായി ലഭിച്ചു. ഇന്നത്തെ പോലെ വാഹനപൂജ എന്നൊരു വഴിപാട് പോലും ദേവസ്വം ആരംഭിച്ചിട്ടില്ലാത്ത കാലം. ഒരു പക്ഷെ,ഗുരുവായൂരപ്പൻ അന്ന് നിശ്ചയം ചെയ്തതാവാം. തന്നെ ദർശിക്കാൻ വരുന്ന ഭക്തൻമാർക്ക് ഈ സന്നിധിയിൽ ഒരു വാഹനപൂജയും ആകട്ടെ എന്ന്, അങ്ങനെ ഭക്തജനസൗകര്യം കണക്കിലെടുത്ത് ഗുരുവായൂർ ദേവസ്വം 1994 ഏപ്രിൽ 14 വിഷു ദിനം മുതൽ വാഹനപൂജ എന്ന വഴിപാട് ആരംഭിച്ചു. ഗുരുവായൂർ സ്വദേശിനിയായ ഡോക്ടർ ചന്ദ്രികാ ശങ്കർ, മുൻമേശ്ശാന്തിമാരായ കക്കാട് വാസുദേവൻ നമ്പൂതിരി, മൂർക്കന്നൂർ ശ്രീഹരി നമ്പൂതിരി എന്നിവരുടെ വകയായും കാർ വഴിപാട് ഉണ്ടായി. 2019 ൽ ഒരു ഭക്തൻ മോറാസ കാർ,അതിനുശേഷം 2021 ൽ “ഥാർ” എന്ന പേരിലും ഒരുകാർ വഴിപാടു സമർപ്പിക്കപ്പെട്ടു.
രാമയ്യർ പരമേശ്വരൻ… റിട്ട :മാനേജർ, ഗുരുവായൂർ ദേവസ്വം
,