- Advertisement -[the_ad id="14637"]
ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിലെ ഉപദേവതയായ ഇടത്തരികത്തു കാവിലമ്മയ്ക്ക് തിങ്കളാഴ്ച 108 കലശമാടി. 107 പരികലശങ്ങൾ ആടിയ ശേഷം ബ്രഹ്മകലശം പാട്ടു പന്തലിൽ നിന്ന് ഭഗവതി ക്കോവിലിലേക്ക് എഴുന്നള്ളിച്ചു. പാണിയും വാദ്യഘോഷങ്ങളും അകമ്പടിയായി.
ഗുരുവായൂർ വിഷ്ണുമാരാർ ആയിരുന്നു പാണിക്ക്. ക്ഷേത്രം തന്ത്രി ചേന്നാസ് സതീശൻ നമ്പൂതിരിപ്പാട് അഭിഷേകച്ചടങ്ങുകൾ നിർവഹിച്ചു. ആറു ദിവസങ്ങളിലായി നടന്ന ഉപദേവന്മാർക്കുഉള്ള ദ്രവ്യകലശച്ചടങ്ങുകൾ തിങ്കളാഴ്ച സമാപിച്ചു.