the digital signature of the temple city

ഗുരുവായൂരപ്പന്റെ ഗജകേസരികൾക്കൊരു “ഗൃഹപ്രവേശന”സുദിനം ജൂൺ 26ന്

- Advertisement -[the_ad id="14637"]

ഗുരുവായൂർ: ഗുരുവായൂർ സാമൂതിരി കോവിലകത്ത് നിന്നും പുന്നത്തൂർ കോട്ടയിലേക്ക് ഗൃഹപ്രവേശം നടന്നിട്ട് 48 വർഷം! (1975 ജൂൺ 26 ) “ഗൃഹപ്രവേശന”ദിനത്തിൽ (26.6.2023) ഗജകേസരികൾക്ക് ദേവസ്വം പെൻഷൻകാരുടെ വക ആനയൂട്ട്. അന്ന്, 48 വർഷംമുമ്പ്,1975 ജൂൺ 26 ന് കേശവന്റെ നേതൃത്വത്തിൽ 19 ഗജവീരന്മാർ പങ്കെടുത്ത അവിസ്മരണീയ ഗജഘോഷയാത്ര ഗുരുവായൂരപ്പന്റെ സന്നിധിയിൽ നിന്നും ഭക്തജനസാന്നിദ്ധ്യത്തിൽ രുദ്രതീർത്ഥ പ്രദക്ഷിണത്തോടെ പുന്നത്തൂർ കോട്ടയിലേക്ക്. അന്നത്തെ ഘോഷയാത്രയിൽ പങ്കെടുക്കാത്തത് താരയും, പത്മനാഭനും, രാമചന്ദ്രനും, നാരായണനും,ലക്ഷ്മിയും, രവീന്ദ്രനും. ഘോഷയാത്രക്കിടയിൽ പുന്നത്തൂർ കോട്ടക്കടുത്തെത്തിയ കേശവൻ പുതിയ പാലത്തിൽ കയറി. ശങ്കിച്ചു നിന്നു!!

PSX 20230624 234500

ഗജപ്രിയനായ ഗുരുവായൂരപ്പന്റെ ഗജകേസരികൾ 48 വർഷം മുമ്പ്, തെക്കെ നടയിലെ സാമൂതിരി കോവിലകത്തുനിന്നും വളരെ വിശാലമായ പുന്നത്തൂർ കോവിലകത്തെ ആനത്താവളത്തിലേക്ക് , പുതിയ വാസസ്ഥലത്തേക്ക് ഒരു “ഗൃഹപ്രവേശം” നടന്നു. ആനപ്രേമികൾക്കും,ഭക്തജനങ്ങൾക്കും, ഗുരുവായൂര് നിവാസികൾക്കും, വിശിഷ്യാ,ദേവസ്വം ജീവനക്കാർക്കും, ഭരണസാരഥ്യം വഹിച്ചിരുന്ന സാരഥികൾക്കും,ഉദ്യോഗസ്ഥാനുദ്യോഗസ്ഥർക്കും ഒരു അവിസ്മരണീയദിനം ! ഗുരുവായൂരിൽ പരിപാവനതയോടെ, ആഘോഷപൂർവ്വം നടന്ന ഗജകേസരികളുടെ ആ ഗൃഹപ്രവേശന ദിനം ഗുരുവായൂർ ദേവസ്വത്തിൽ തെക്കെ നടയിലെ സാമൂതിരികോവിലകത്തും, പുന്നത്തൂർ കോട്ടയിലും,ആനത്താവളത്തിൽ അനവധികാലം ,

PSX 20230624 234343

ഗുരുവായൂരപ്പന്റെ ആനകളെ ആവുംവിധം സ്നേഹിച്ചും ,പരിചരിചരിച്ചും, സേവനം ചെയ്ത് സർവീസിൽ നിന്നും വിരമിച്ച “ദേവസ്വം പെൻഷനേഴ്സ് കൂട്ടായ്മ” ഈ വരുന്ന ജൂൺ 26 തിങ്കളാഴ്ച ഗുരുവായൂരപ്പന്റെ ഗജങ്ങൾക്കെല്ലാം വിഭവസമൃദ്ധമായ ആനയൂട്ട് നൽകി ആചരിക്കും. ഒരു കാലഘട്ടത്തിൽ എട്ടകെട്ടു മാളികയും,കുളപ്പുരയും,പടിപ്പുരയും ചേർന്ന ഗുരുവായൂരിലെ സാമൂതിരി കോവിലകത്ത് (ഇന്നത്തെ ശ്രീവത്സം ഗസ്റ്റ് ഹൗസ്) കെട്ടിയിരുന്ന ആനകളുടെ എണ്ണം വർദ്ധിച്ച് 25 ലധികം എത്തിയപ്പോഴാണ്, സ്ഥലപരിമിതി രൂക്ഷമായ സാഹചര്യത്തിൽ 1975 ൽ പുന്നത്തൂർ രാജകുടുംബം വക 9 ഏക്ര 75 സെന്റ് സ്ഥലവുംപുന്നത്തൂർ കോവിലകവും,1,60,000/_ രൂപക്ക് ഗുരുവായൂർ ദേവസ്വം വിലക്ക് വാങ്ങി ഗുരുവായൂരപ്പന്റെ ഗജകേസരികൾക്ക് വിസ്താരമേറിയ പുതിയ വാസസ്ഥലം ഒരുക്കിയത്. ഇതോടെ കോവിലകം പറമ്പിലെ രണ്ട് ക്ഷേത്രങ്ങളും ഗുരുവായൂർ ദേവസ്വത്തിന്റെ അധീനതയിലായി.എന്നാൽ ഈ ക്ഷേത്രങ്ങളുടെ നിത്യച്ചിലവിലേക്ക് 25000/_ക.യുടെ ഒരു നിക്ഷേപം പുന്നത്തൂർ കോവിലകം അംഗങ്ങൾ ദേവസ്വത്തിൽ ഏൽപ്പിച്ചു.

അങ്ങനെഏതോ പൗരാണിക കാലഘട്ടംമുതൽ സാമൂതിരികോവിലകം പറമ്പിൽ കെട്ടി സംരക്ഷിച്ചുവന്ന ഗുരുവായൂരപ്പന്റെ ഗജകേസരികളെ 1975 ജൂൺ 26 ന് പുന്നത്തൂർ കോവിലകത്തെക്ക് മാറ്റിപ്പാർപ്പിച്ചു. ഗുരുവായൂരപ്പന്റെ ശീവേലിക്കു ഡ്യൂട്ടിയുണ്ടായിരുന്ന ” താരയും, മദംപാടിലായിരുന്ന പത്മനാഭനും, രാമചന്ദ്രനും,ചികിത്സ യിലായിരുന്ന നാരായണൻകുട്ടി (എലൈറ്റ്), ജൂനിയർ ലക്ഷ്മി, രവീന്ദ്രൻ, എന്നിങ്ങനെ 5 ആനകൾ ഒഴികെ, ഗജരാജൻ കേശവന്റെ നേതൃത്വത്തിൽ 21 ആനകൾ പങ്കെടുത്ത അതിമനോഹരവും,കൗതുകകരവുമായ ഒരു ഘോഷയാത്രയോടെ യായിരുന്നു അന്നത്തെ ഗൃഹപ്രവേശം. അതെ,അനവധി ഭക്തജനങ്ങളുടെയും,നാട്ടുകാരുടേയും ദേവസ്വം ഉദ്യോഗസ്ഥരുടേയും സാന്നിദ്ധ്യത്തിലാണ് ഇത്തരത്തിൽ വളരെ അപൂർവ്വമായൊരു “ഗൃഹപ്രവേശന” ചടങ്ങ് നടന്നത്. ഗുരുവായൂരപ്പന്റെ മേശ്ശാന്തി പാവൂട്ടിമനക്കൽ സുബ്രഹ്മണ്യൻ നമ്പൂതിരി നൽകിയ ഭഗവാന്റെ കളഭവും,മാലയും അണിഞ്ഞ് ദീപസ്തംഭത്തിനടുത്തുനിന്നും ഗുരുവായൂരപ്പനെ വണങ്ങി രുദ്രതീർത്ഥം വലം വെച്ച് വരിവരിയായി പടിഞ്ഞാറെ നടയിലൂടെ യായിരുന്നു ചരിത്രം രേഖപ്പെടുത്തിയ ഗജ ഘോഷയാത്ര. വഴിനീളെ ഭക്തജനങ്ങളുടേയും,നാട്ടുകാരുടേയും വീഥികൾ അലംകരിച്ചുള്ള സ്വീകരണം. വാദ്യഘോഷങ്ങൾ, പുന്നത്തൂർ റോഡിലൂടെ കോട്ടക്കടുത്തെത്തിയപ്പോൾ ഘോഷയാത്രക്ക് നേതൃത്വം നൽകിയ കേശവൻ പുതിയ പാലത്തിനു മീതെ അല്പസമയം ഒന്ന് ശങ്കിച്ചു നിന്നു.തന്നെ അനുഗമിക്കുന്ന ഗജകുടുംബാംഗങ്ങളുടെ സുരക്ഷിതത്വം കണക്കിലെടുത്താണെന്നു തോന്നുമാറ്, പാലത്തിൽ രണ്ടു തവണ മുൻകാൽ വെച്ച് ചവിട്ടി നോക്കി കേശവൻ പാലത്തിന്റെ ഉറപ്പിൽ ബോധ്യം വന്നശേഷമേ കേശവൻ പാലം കടന്നുള്ളൂ. കണ്ടുനിന്നവർ അത്ഭുതസ്തബ്ധരായി. പ്രമുഖവ്യക്തികളും, നാട്ടുകാരും ആനകളെ അനുഗമിച്ചിരുന്നു.

ആനകൾ പുന്നത്തൂർ കോട്ടയിലെ പറമ്പിൽ പ്രവേശിച്ചപ്പോൾ ഗംഭീരമായ വെടിക്കെട്ടുണ്ടായി. എല്ലാംകൊണ്ടും ആനകൾക്കും ആനക്കാർക്കും ആഹ്ളാദമായി. ദേവസ്വം വകയായി ആനകളുടെ പരിചരണത്തിൽ മുഴുകിക്കഴിയുന്ന ആനക്കാർക്കും,മറ്റും വിഭവസമൃദ്ധമായ സദ്യ പുന്നത്തൂർ കോട്ടയിൽ വെച്ച് നൽകി. വർഷം 48 ആയി .ഗുരുവായൂരപ്പന് ഇപ്പോൾ ആനകൾ 41 ഉണ്ട്.നന്ദിനിയും, രാധാകൃഷ്ണനും, താരയും ,ദേവിയും ഇന്നും ഓർക്കുന്നു ണ്ടാകും 48 വർഷം മുമ്പ് നടന്നൊരു ഘോഷയാത്രയോടെയുള്ള “ഗൃഹപ്രവേശം”!! ചരിത്രത്തിൽ ആദ്യമായിട്ടായിരുന്നു ഇത്തരമൊരു ചടങ്ങ്.അത് ഗുരുവായൂരപ്പന്റെ ആനകൾക്ക് മാത്രം,ഗുരുവായൂരിൽ മാത്രം. അന്നത്തെ ആ ചരിത്ര സംഭവങ്ങൾ ആയതിനെ അനുസ്മരിച്ചു കൊണ്ട് ഗുരുവായൂരപ്പന്റെ ഗജകേസരികളെ അനവധി കാലം സ്നേഹത്തോടെ പരിലാളിച്ചും,പരിചരിച്ചും ദേവസ്വത്തിൽനിന്നും വിരമിച്ച ഉദ്യോഗസ്ഥാനുദ്യോഗസ്ഥരുടെ വകയായി 2023 ജൂൺ 26 ന് തിങ്കളാഴ്ച ഉച്ചയ്ക്ക് 3 മണിക്ക് പുന്നത്തൂർ കോട്ടയിലെ ആനകൾക്കെല്ലാം ആനയൂട്ട് നടക്കും. ചടങ്ങിൽ അത്യുത്സാഹത്തോടെ ദേവസ്വം പെൻഷൻകാരും പങ്കുചേരും. 48 വർഷംമുമ്പ്, ഊരാളൻ മല്ലിശ്ശേരി കൃഷ്ണൻ നമ്പൂതിരിയും,ക്ഷേത്രം തന്ത്രി ചേന്നാസ് പരമേശ്വരൻ നമ്പൂതിരിപ്പാടും, അഡ്മിനിസ്ട്രേറ്റർ എൻ.കെ. നാരായണകുറുപ്പും , പുന്നത്തൂർ കോവിലകം തറവാട്ടിലെ കാരണവർ ഗോദശങ്കരവലിയരാജ എന്നിവരും, ചടങ്ങിൽ പങ്കെടുത്തു .

രാമയ്യർ പരമേശ്വരൻ – റിട്ട: ഡെപ്യൂട്ടി അഡ്മിനിസ്ട്രേറ്റർ ഗുരുവായൂർ ദേവസ്വം.

➤ SREE KRISHNA TEMPLE

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

➤ TOP NEWS

Subscription form

Get the latest news updates in your whatsapp (100% free)

To get regular news updates please save +91 9072 388 995 [GOLNEWS-NEWS CENTRE]
to your contacts