ഗുരുവായൂർ: പ്രകൃതി ജീവന കൂട്ടായ്മയായ ജീവ ഗുരുവായൂരിന്റെ വാർഷികം 2023 ജൂൺ 25 ഞായറാഴ്ച കൊളാടിപടി തിരുവെങ്കിടം റോഡിലുള്ള സെയിം ആയുർവേദ അങ്കണത്തിൽ വെച്ച് ആഘോഷിക്കും.
രണ്ടുപതിറ്റാണ്ടിലേറെയായി സർവ്വതോമുഖമായ ആരോഗ്യത്തെ ലക്ഷ്യംവെച്ചുകൊണ്ട് നിസ്തുലമായ പ്രവർത്തനങ്ങൾ നിർവ്വഹിച്ചു കൊണ്ടിരിക്കുന്നു എന്നാണ് ജീവയുടെ സവിശേഷത.
ഇത്തവണ വാർഷീകത്തിനോടനുബന്ധിച്ച് ശുദ്ധമായതും, രോഗം തരാത്തതും, പോഷക സമൃദ്ധമായതും, സമീകൃതവുമായ പ്രകൃതി ഭക്ഷണം തയ്യാറാക്കാൻ സർവ്വരെയും പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെയുള്ള പാചക പഠന കളരിയും, ഭക്ഷണം രുചിയ്ക്കാനുള്ള അവസരവും സന്ദർഭവും ജീവ ഒരുക്കുന്നുണ്ട്
സാമൂഹിക പ്രതിബന്ധതയോടെ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന സഹൃദയ കൂട്ടായ്മ്മകളിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന വ്യക്തികളും സംഘടനകളും ജൂൺ 23നകം താഴെ പറയുന്ന നമ്പറുകളിൽ വിളിച്ച് റജിസ്റ്റർ ചെയ്യണമെന്ന് താൽപ്പര്യപ്പെടുന്നു കൂടുതൽ വിവരങ്ങൾക്ക് അഡ്വ അന്നജാൻസി 9048635423. മിനി കാർത്തികേയൻ 9544843058. അഡ്വ രവി ചങ്കത്ത്.984619343
സുനിത ടീച്ചർ, വി മുരളീധര കൈമൾ പി ഐ സൈമൺ മാസ്റ്റർ, അസ്കർ കൊളമ്പൊ, അഡ്വ രവി ചങ്കത്ത്, ഡോ. രാധാകൃഷ്ണൻ, കെ കെ ശ്രീനിവാസൻ, ഷമീല ഹുസൈൻ Exe ഹുസൈൻ വി എം അന്ന ജാൻസി, സന്ധ്യ ഭരതൻ, സാജിത മുഹിയുധൻ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു