the digital signature of the temple city

അന്താരാഷ്ട്ര യോഗ ദിനത്തോടനുബദ്ധിച്ച് യോഗാസന പ്രദർശനവും  യോഗശ്രേഷ്ഠ പുരസ്കാര സമർപ്പണവും

- Advertisement -[the_ad id="14637"]

ഗുരുവായൂർ : അന്താരാഷ്ട്ര യോഗ ദിനത്തോടനുബദ്ധിച്ച് പൈതൃകം ഗുരുവായൂരും, ശ്രീഗുരു യോഗവിദ്യ ഗുരുകുലവും സംയുക്തമായി വിദ്യാർത്ഥികളുടെ യോഗപ്രദർശനവും, യോഗശ്രേഷ്ഠ പുരസ്‌കാര സമർപ്പണവും നടത്തി. കുട്ടികളിൽ ലഹരി വിരുദ്ധ സന്ദേശവും യോഗയാണ് ലഹരി എന്ന ആശയവും എത്തിക്കുന്നതിന്നായി യോഗയും നൃത്തവും സമന്വയിപ്പിച്ച നടന സാത്വിക നൃത്ത ശി ൽപം ആദ്യമായി ഗുരുവായൂരിൽ അവതാരിപ്പിച്ചു. കുട്ടികളിൽ യോഗ ലഹരിയാക്കി കരുത്തുള്ള മനസും,ശരീരവും സൃഷ്ടിച്ചു പ്രാപ്തരാക്കി മാറ്റുക എന്ന ആശയമാണ് പൈതൃകം ഉദ്ദേശിക്കുന്നത്. ഗുരുവായൂർ രുഗ്മണി റിജൻസിയിൽ നടന്ന യോഗാദിന പരിപാടിയിൽ ജില്ലയിലെ 25 വിദ്യാലയങ്ങളിൽ നിന്നായി 300 ഓളം കുട്ടികൾ പങ്കെടുത്തു.

PSX 20230620 204703

യോഗ ആചാര്യ നീന വേണുഗോപാലിനു യോഗശ്രേഷ്ഠ പുരസ്‌കാരം നൽകി ആദരിച്ചു. സ്വാമി തേജസ്വരൂപാനന്ദ സരസ്വതി യോഗം ഉദ്ഘാടനം ചെയ്തു.യോഗാസന മത്സരത്തിൽ ഏറ്റവും കൂടുതൽ പോയന്റ് നേടി തിരുവത്ര വിദ്യാനികേതൻ ഒന്നാമതായി. ഗുരുവായൂർ ഗോകുലം പബ്ലിക് സ്കൂൾ രണ്ടാമതായി. മൂന്നാം സ്ഥാനം പഴുവിൽ ഗോകുലം സ്കൂളും നേടി. പൈതൃകം കോർഡിനേറ്റർ രവി ചങ്കത്ത് ആധ്യക്ഷത വഹിച്ചു. പൈതൃകം യോഗ പ്രചാരണ സമിതി കൺവീനർ പ്രമോദ് കൃഷ്ണ മുഖ്യ പ്രഭാഷണം നടത്തി. പ്രശസ്ത സിനിമ നടൻ വിജീഷ് മുഖ്യ അഥിതി ആയി. യോഗ പ്രചാരണ സമിതി ചെയർമാൻ കെ. കെ. ശ്രീനി വാസൻ, കലാക്ഷേത്ര ചെയർമാൻ മണലൂർ ഗോപിനാഥ് തുടങ്ങിയവർ പ്രസംഗിച്ചു.

➤ SREE KRISHNA TEMPLE

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

➤ TOP NEWS

Subscription form

Get the latest news updates in your whatsapp (100% free)

To get regular news updates please save +91 9072 388 995 [GOLNEWS-NEWS CENTRE]
to your contacts