ഗുരുവായൂർ: ബ്രദേഴ്സ് ക്ലബ്ബ് തിരുവെങ്കിടത്തിൻ്റെ നേതൃത്വത്തിൽ ഗുരുവായൂർ നഗരസഭയുടെയും, തൈറോ കെയർ തൃശൂരിൻ്റെയും സഹരണത്തോടെ ശ്രേഷ്ഠ വ്യക്തിത്വങ്ങൾക്ക് സമാദരവും, റാങ്ക് ജേതാക്കൾക്ക് പ്രതിഭാ പുരസ്ക്കാരവും, ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക് വിദ്യാഭ്യാസ പുരസ്ക്കാരവും, സൗജന്യ തൈറോയിഡ് – പ്രമേഹനിർണ്ണയ ക്യാമ്പും ഒരുക്കി സൽഭാവനാസമാദരണ സായൂജ്യസദസ്സ് സംഘടിപ്പിച്ചു.
ഗുരുവായൂർ നഗരസഭാ ടൗൺ ഹാൾ അങ്കണത്തിൽ സദസ്സ് ഗുരുവായൂർ നഗരസഭ ചെയർമാൻ എം കൃഷ്ണദാസ് ഉദ്ഘാടനം ചെയ്തു. സാമൂഹ്യ ആരോഗ്യ കാരുണ്യ പ്രവർത്തക ഉമാ പ്രേമൻ മുഖ്യാതിഥിയായി. ബ്രദേഴ്സ് ക്ലബ്ബ് പ്രസിഡണ്ട് മുരളി പൈക്കാട്ടിൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന സദസ്സിൽ പ്രവർത്തന പഥത്തിൽ അട്ടപ്പാടി ആദിവാസികൾക്ക് വരെ കൈതാങ്ങായി തൻ്റെ മികവിൻ്റെ കൈയ്യൊപ്പുമായി അശരണർക്കായി ജീവിതം സമർപ്പിച്ച് പ്രയാണം തുടരുന്ന ഉമാ പ്രേമന് ഗുരുവായൂരിൻ്റ സ്നേഹം പങ്ക് വെച്ച് സമാദരിയ്ക്കുകയും ചെയ്തു.
കാലിക്കറ്റ് യൂണിവേഴ്സിറ്റി ബി ബി എ എൽ എൽ ബി (ഓണേഴ്സ് ) രണ്ടാം റാങ്ക് നേടിയ വി ടി ശ്രീലക്ഷ്മി, കൊച്ചിൻ യൂണിവേഴ്സിറ്റി എം എസ് സി സ്റ്റാറ്റിസ്റ്റിക്സ് ഒന്നാം റാങ്ക് നേടിയ കെ അഞ്ജന കൃഷ്ണ, കുസാറ്റ് പി ജി എൻട്രൻസ് എം എസ് സി ഇലക്ട്രോണിക്ക് സയൻസിൽ മൂന്നാം റാങ്ക് കരസ്ഥമാക്കിയ അമൽജോർജ്, കൂസാറ്റ് പി ജി എൻട്രൻസിൽ ഇരുപത്തിയൊന്നാം റാങ്ക് കരസ്ഥമാക്കി ആദിത്യൻ ചങ്കത്ത് എന്നിവർക്ക് വിദ്യാഭ്യാസ പുരസ്ക്കാരവും നൽകി അനുമോദിച്ചു.
രക്തദാനത്തിൽ അമ്പതിൻ്റെ നിറവിലെയ്ക്ക് എത്തുന്ന മിഗ്‌നേഷ് മിക്കിയ്ക്ക് കർമ്മ ശ്രഷ്ഠാ പുരസ്ക്കാരവും, കലാസാഗർ പുരസ്ക്കാരം നേടിയ കലാമണ്ഡലം രാജൻ, ബിസ്സിൻസ് എക്സലൻ്റ് ദൃശ്യ മാദ്ധ്യമ പുരസ്ക്കാരം നേടിയ സി ഡി ജോൺസൺ, ആതുര ശിശ്രൂക്ഷ വൈദ്യലോകത്തെയ്ക്ക് അഭിമാനമായി പ്രവേശിച്ച ഡോക്ടർ കൃപ എം മേനോൻ എന്നിവർക്ക് പ്രതിഭാ പുരസ്ക്കാരവും നഗരസഭ ചെയർമാൻ എം കൃഷ്ണദാസ്, ഉമാ പ്രേമൻ എന്നിവർ ചേർന്ന് സമ്മാനിച്ചു.
നഗരസഭ പരിധിയിൽ നിന്ന് മികച്ച വിജയം കരസ്ഥമാക്കിയ മുപ്പതോളം വിദ്യാർത്ഥികൾക്ക് ഉപഹാരവും, എൻ്റെ സത്യാന്വേഷണ പരീക്ഷകൾ എന്ന പുസ്തകവും നഗരസഭാ കൗൺസിലർമാരായ കെ പി ഉദയൻ, വി കെ സുജിത്ത്, ദേവിക ദീലീപ്, സുബിതാ സുധീർ, കെ പി എ റഷീദ് എന്നിവർ വിതരണം ചെയ്തു.
ക്ലബ്ബ് സെക്രട്ടറി രവികുമാർ കാഞ്ഞുള്ളി, തൈറോ കെയർ സാരഥി കെ നന്ദകുമാർ, പി ഐ ലാസർ, ബാലൻ വാറണാട്ട്, വിനോദ് കുമാർ അകമ്പടി, കലാവതി അകമ്പടി പറമ്പിൽ, അഡ്വ ബിന്ദു കണിച്ചാടത്ത്, ജിഷോ പുത്തൂർ എന്നിവർ സംസാരിച്ചു. ഇരുനൂറോളം പേർ ക്യാമ്പിൽ പരിശോധന നിർണ്ണയത്തിനായി പങ്കെടുത്തു.
പരിപാടിയ്ക്ക് ശശി വാറണാട്ട്,ചന്ദ്രൻച ങ്കത്ത്, ആൻ്റോ നീലങ്കാവിൽ, മാധവൻ പൈക്കാട്ട്, ജോതിദാസ് ഗുരുവായൂർ, ശ്രീദേവി ബാലൻ, ബാലചന്ദ്രിക അകമ്പടി, ഷൈല, നന്ദൻ ചങ്കത്ത്, മുരളി കലാനിലയം, എം രാജേഷ് നമ്പ്യാർ, എന്നിവർ നേതൃത്വം നൽകി