ഗുരുവായൂർ: ഗുരുവായൂരിലെ തൈക്കാട് പ്രദേശത്ത് മാലിന്യ പ്ലാന്റ് വേണ്ടാ എന്ന മുദ്രാവാക്യമുയർത്തി ബീ ജെ പി പന്തം കൊളുത്തി പ്രതിഷേധം നടത്തി.
കരട് വികസനരേഖ തയ്യാറാക്കിയതും പ്രസിദ്ധികരിച്ചതും നഗരസഭയാണ്. ജനങ്ങൾ മാലിന്യ പ്ലാന്റു വരുന്നതറിഞ്ഞ് പ്രതിഷേധിച്ചു. ജനങ്ങൾ പ്രതിഷേധിച്ചപ്പോൾ നഗരസഭ ചെയർമാൻ പത്രകുറിപ്പിലൂടെ പറഞ്ഞത്, ആരൊക്കെയോ ചേർന്ന് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്ന്. ഇത് തികച്ചും ആടിനെ പട്ടിയാക്കുന്നതു പോലെയായി എന്നാണ് ബി ജെ പി പറയുന്നത്. കാരണം നഗരസഭയുടെ കൗൺസിലർന്മാർ യോഗം ചേർന്ന് തീരുമാനമെടുത്താണ് കരട് വികസനരേഖ തയ്യാറാക്കിയത്. ഇത് മറച്ചു വെച്ചാണ് നഗരസഭാ ചെയർന്മാൻ പ്രസ്താവന ഇറക്കിയത്. ഈ വിഷയത്തിൽ നഗരസഭ ഭരണാധികാരികൾ നയം വ്യക്തമാക്കണമെന്നും, ഗുരുവായൂരിൽ ഉറവിട മാലിന്യ സംസ്ക്കരണ നിയമം നടപ്പിലാക്കണമെന്നും പ്രതിഷേധ ധർണ്ണ ഉൽഘാടനം ചെയ്തു കൊണ്ട് ബി.ജെ.പി. പാവറട്ടി മണ്ഡലം പ്രസിഡന്റ് സുജിത്ത് പാണ്ടാരിക്കൽ ആവശ്യപ്പെട്ടു.
തൈക്കാട് ഏരിയ വൈസ് പ്രസിഡന്റ് ശങ്കരനാരായണൻ അധ്യക്ഷത വഹിച്ചു, തൈക്കാട് ഏരിയ ജന:സെക്രട്ടറി സബീഷ് മുണ്ടന്തറ,മണ്ഡലം ജനറൽ സെക്രട്ടറി ബിജു പട്ട്യാമ്പുള്ളി, എം.ആർ. വിശ്വൻ,ശരത്ത് ചക്കംകണ്ടം, സുനീഷ് മില്ലുംപടി, സജീഷ് പി.എസ്., സുരേഷ്.പി.ജെ., തുടങ്ങിയവർ നേതൃത്വം നൽകി പുതുശ്ശേരി പാടത്തു നിന്നാരംഭിച്ച പ്രകടനം മാമബസാർ സെന്ററിൽ അവസാനിച്ചു.