ഗുരുവായൂർ: തിരുവാവടുതുറൈ അധീനം 24ാമത് മഠാധിപതി ശ്രീലാ ശ്രീ അബാലവന ദേശിക പരമാചര്യ സ്വാമികൾ ഗുരുവായൂർ ക്ഷേത്ര ദർശനം നടത്തി. ശനിയാഴ്ച രാവിലെ പത്ത് മണിയോടെയാണ് അദ്ദേഹം ക്ഷേത്ര ദർശനം നടത്തിയത്. പുതിയ പാർലിമെൻ്റിൽ സ്ഥാപിച്ച ചെങ്കോൽ പ്രധാനമന്ത്രി നരേന്ദ്രമോഡിക്ക് നൽകിയത് ഇദ്ദേഹമായിരുന്നു .
ഗുരുവായൂരിൽ ദേവസ്വം അഡ്മിനിസ്‌ട്രേറ്റര്‍ കെ പി വിനയന്‍, ഡെപ്യൂട്ടി അഡ്മിനിസ്‌ട്രേറ്റര്‍ പി മനോജ്കുമാര്‍ എന്നിവര്‍ അദ്ദേഹത്തെ ക്ഷേത്രത്തിലേക്ക് സ്വീകരിച്ചു. ശ്രീ ഗുരുവായൂരപ്പനെ കണ്ട് തൊഴുതു വണങ്ങിയ സ്വാമികൾ 20 മിനുട്ടോളം ക്ഷേത്രത്തില്‍ ചെലവഴിച്ചു. ആദ്യമായിട്ടാണ് തിരുവാവടുതുറൈ അധീനം മഠാധിപതി ഗുരുവായൂര്‍ ക്ഷേത്രം ദര്‍ശനം നടത്തുന്നത്.
തമിഴ്‌നാട്ടിലെ മയിലാടുതുറൈ ജില്ലയിലെ കുത്താലം താലൂക്കിലെ തിരുവാവടുതുറൈ പട്ടണത്തില്‍ ആസ്ഥാനമായുള്ള ഒരു ശൈവ മഠമാണ് തിരുവാവടുതുറൈ അധീനം. മയിലാടുതുറൈയിലെ മയൂരനാഥസ്വാമി ക്ഷേത്രം പരിപാലിക്കുന്നത് അധീനമാണ്.
1947 ആഗസ്ത് 14ന് രാജ്യത്തിൻ്റെ സ്വാതന്ത്ര്യത്തോടനുബന്ധിച്ച് തിരുവാവടുതുറൈ അധീനം മഠത്തിന്റെ പ്രധാന പുരോഹിതന്‍ ശ്രീലശ്രീ അംബലവന ദേശിക സ്വാമികള്‍ പ്രത്യേക ശിവപൂജകള്‍ നടത്തി പ്രഥമ പ്രധാനമന്ത്രി ശ്രീ. പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്റുവിന്, അന്നത്തെ 10,0000/ വിലയുള്ള ‘സെങ്കോള്‍’ എന്ന് പേരിട്ട ഒരു സ്വര്‍ണ്ണ ചെങ്കോല്‍. നല്‍കിയിരുന്നു.