ഗുരുവായൂര്‍: ഗുരുവായൂര്‍ നഗരസഭ കുടുംബശ്രീ സിഡിഎസ് 2 സംരംഭമായ “കഫേ ഗുരുവായൂര്‍” കിയോസ്ക് പ്രവര്‍ത്തനമാരംഭിച്ചു.
കിഴക്കേ നടയിലുളള കുട്ടികളുടെ പാര്‍ക്കിന് സമീപമുളള കിയോസ്ക്ക് ജൂണ്‍ 16 ന് നഗരസഭ ചെയര്‍മാന്‍ എം കൃഷ്ണദാസ് ഉദ്ഘാടനം നിര്‍വ്വഹിച്ചു. വൈസ് ചെയര്‍പേഴ്സണ്‍ അനീഷ്മ ഷനോജ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ കുടുംബശ്രീ ജില്ലാ മിഷന്‍ കോഡിനേറ്റര്‍ ഡോക്ടര്‍ എം കവിത മുഖ്യാതിഥിയായി. നഗരസഭ സ്ഥിരം സമിതി അദ്ധ്യക്ഷരായ എ എം ഷെഫീര്‍, ഷൈലജ സുധന്‍, കൗണ്‍സിലര്‍ വി കെ സുജിത്ത്, കുടുംബശ്രീ അസിസ്റ്റന്‍റ് ജില്ലാ മിഷന്‍ കോഡിനേറ്റര്‍ എസ് സി നിര്‍മ്മല്‍ എന്നിവര്‍ സംസാരിച്ചു. കുടുംബശ്രീ ജില്ലാ പ്രോഗ്രാം മാനേജര്‍മാരായ റെജി തോമസ്, ശോഭു നാരായണ്‍, സി ഡി എസ് 2 ചെയര്‍പേഴ്സണ്‍ മോളി ജോയ്, വൈസ് ചെയര്‍പേഴ്സണ്‍മാരായ ബിന്ദു ബാബുരാജ്, ഷെക്കീല ഇസ്മയില്‍, കൗണ്‍സിലര്‍മാരായ ഫൈസല്‍ പൊട്ടത്തയില്‍, വൈഷ്ണവ് പി പ്രദീപ്, സുഹറ ഹംസമോന്‍, ലത സത്യന്‍, ദീപ ബാബു, ബിബിത മോഹന്‍, കുടുംബശ്രീ മെമ്പര്‍ സെക്രട്ടറി ജിഫി ജോയ്, അക്കൗണ്ടന്‍റ്മാരായ പി എസ് സുമീഷ്, ശാലിനി കണ്ണന്‍, കമ്മ്യൂണിറ്റി ഓര്‍ഗനൈസര്‍മാരായ ലിസി ബൈജു, സജിനി മനോജ് സിഡിഎസ്, എഡിഎസ്, കുടുംബശ്രീ അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.
നിലവില്‍ കുടുംബശ്രീയുടെ ആഭിമുഖ്യത്തില്‍ തൈക്കാട് പി എച്ച് സി യില്‍ ഉള്‍പ്പടെ വിവിധയിടങ്ങളില്‍ ഇത്തരത്തിലുളള ലഘുഭക്ഷണശാലകള്‍ ആരംഭിച്ചിട്ടുണ്ട്.