ഗുരുവായൂർ: പൈതൃകം ഗുരുവായൂർ ആദ്ധ്യാത്മിക പഠന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ ഏകാഹ ഭാഗവത ജ്ഞാന യജ്ഞം 2023 ജൂൺ 18ന് ഞായറാഴ്ച കാലത്ത് 8മണി മുതൽ തെക്കൻ പാലയൂർ വലിയപുരയ്ക്കൽ ഭഗവതി ക്ഷേത്രത്തിൽ നടക്കുന്നു.
ഭാഗവാതാചാര്യൻ ഗുരു ഗുരുവായൂർ പ്രഭാകർജിയുടെ നേതൃത്ത്വത്തിൽ സമാരംഭിയ്ക്കുന്ന ഏകാഹ ഭാഗവത ജ്ഞാന യജ്ഞം വൈകീട്ട് 6 മണിയ്ക്ക് ദീപാരാധനയോടെ സമാപിക്കുന്നതായിരിക്കും. ഒരു ദിവസം കൊണ്ട് ശ്രീമദ് ഭാഗവതത്തിലെ പ്രധാന ഭാഗങ്ങൾ പാരായണം ചെയ്തു കൊണ്ടും സംഗ്രഹിച്ചുകൊണ്ടും ഭാഗവതത്തെ പരിചയപ്പെടുത്തുന്ന ഈ ജ്ഞാന യജ്ഞം എന്തുകൊണ്ടും ഭക്തിനിർഭരവും , വിജ്ഞാനപ്രദവും, ഐശ്വര്യ ദായകവുമാണ്. ഹൈന്ദവ സംസ്കാരവും, പുരാണ ഇതിഹാസങ്ങളും, പ്രചരിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ പൈതൃകം ആദ്ധ്യാത്മിക പഠന കേന്ദ്രം ആരംഭിച്ചിരിയ്ക്കുന്ന സത്സംഗങ്ങളിലേക്ക് എല്ലാ സജ്ജനങ്ങളേയും പ്രത്യേകം ക്ഷണിക്കുന്നതായി പൈതൃകം ആദ്ധ്യാത്മികപഠന കേന്ദ്രം ചെയർമാൻ ഐ.പി. രാമചന്ദ്രൻ അറിയിച്ചു.