ഗുരുവായൂർ: ഗുരുവായൂർ നഗരസഭ കരട് മാസ്റ്റർപ്ലാനിൽ പുതുശ്ശേരിപ്പാടത്ത് കമ്പോസ്റ്റ് പ്ലാന്റ് ഉൾപ്പെടുത്തിയതിനെ തീരെ ജനരോഷം പുതുശ്ശേരിപ്പാടം 21 -ാം വാർഡ് ജനങ്ങൾ തിങ്ങി താമസിക്കുന്ന ജനവാസ മേഖലയാണെന്നും ശ്രീകോതകുളങ്ങര ഭഗവതിക്ഷേത്രം, പാലുവായ് സെന്റ് ആന്റണീസ് സി.യു. പി. സ്കൂൾ പള്ളി ഉൾപ്പെടെ, പുതുശ്ശേരിപ്പാടം മദ്രസ്സ എന്നിവ ഈ പരിസരത്ത് സ്ഥിതി ചെയ്യുന്നു. കമ്പോസ്റ്റ് പ്ലാന്റിന്റെ അതിർത്തി പ്രദേശത്ത് കൂടിയാണ് വലിയതോട് ചകണ്ടത്തേക്ക് ഒഴുകുന്നത്. മാലിന്യം വലിയതോടിലേക്ക് ഒഴുകാൻ സാധ്യതയുണ്ട്. കൂടി വെള്ളപ്രശ്നം, ആരോഗ്യപ്രശ്നം, വരും തലമുറയുടെ ഭാവി ജീവിതം ദുസ്സഹമാവുമെന്നും പറഞ്ഞു.
ഗുരുവായൂരിലെത്തുന്ന ലക്ഷക്കണക്കിന് ഭക്തജനങ്ങളുടെ സാമ്പത്തികമായ ലാഭം കൊയ്യുന്നത് ഗുരുവായൂർ നഗരസഭയും ഗുരുവായൂർ ദേവസ്വവും ഗുരുവായൂരിലെ ലോഡ് വ്യവസായവും കച്ചവട സ്ഥാപനങ്ങളുമാണ്. എന്നാൽ തൈക്കാട് – മന്നിക്കര, പാലുവായ് – പുതുശ്ശേരിപ്പാടം, ചക്കംകണ്ടം എന്ന് തൈക്കാട് മേഖലയിലെ പ്രദേശങ്ങൾക്കാണ് മാലിന്യം സംഭാവന ചെയ്‌യുന്നത് എന്നാണ് പരാതിപ്പെടുന്നത്.
മാലിന്യ പ്ലാന്റുകൾ ഉൾപ്പെടുന്ന വാർഡുകളിൽ നഗരസഭയോ, കൗൺസിലറോ വാർഡ് സഭ വിളിച്ചു ജനങ്ങളെ ബോദ്ധ്യപ്പെടുത്തി കമ്പോസ്റ്റ് പ്ലാന്റിനെ കുറിച്ച് ചർച്ച ചെയ്യുകയോ, തീരുമാനമെടുക്കുകയോ ചെയ്തിട്ടില്ലെന്നും നഗരസഭ മാലിന്യ പ്ലാന്റുകൾ ഉൾപ്പെടുത്തുന്നതുമായുള്ള തീരുമാനമെടുക്കുന്നത് ജനങ്ങളിൽ നിന്ന് മറച്ചുവെക്കുന്നത് എന്തിന്നെന്നും സർക്കാർ നയത്തിന്റെ ഭാഗമായി ഉറവിടത്തിൽ തന്നെ മാലിന്യം സംസ്കരിക്കുന്നത് ഗുരുവായൂർ ദേവസ്വവും നഗരസഭയും ചേർന്ന് ഗുരുവായൂർ പരിസരത്തു തന്നെ മാലിന്യപ്ലാന്റുകൾക്കുളള സ്ഥലം കണ്ടെത്തണമെന്നും സമര സമിതി ചോദിക്കുന്നു.
പുതുശ്ശേരിപ്പാടത്ത് 28 കമ്പോസ്റ്റ് പ്ലാന്റുമായി ബന്ധപ്പെട്ട് വാർഡ് കൗൺസിലർ ജനങ്ങളെ ബോദ്ധ്യപ്പെടുത്താത്തതിന്റെ അടിസ്ഥാനത്തിൽ 236 അംഗങ്ങൾ ഒപ്പിട്ട് വിളിച്ചു ചേർത്ത അസാധാരണ വാർഡ് സഭയിൽ നഗരസഭ ചെയർമാൻ പങ്കെടുത്ത് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയും കൗൺസിലർ മൗനം പാലിക്കുകയും ചെയ്തുവെന്നാണ് ആക്ഷേപം.
വാർഡ്സഭയിൽ ചെയർമാൻ & കമ്പോസ്റ്റ് പ്ലാന്റ് പുതുശ്ശേരിപ്പാടത്ത് 96 97 സർവ്വേ നമ്പർ സ്ഥലത്ത് ഉൾപ്പെടുത്തിയത് സംബന്ധിച്ച് ജനങ്ങളുടെ സംശയങ്ങൾക്ക് യുക്തമായ മറുപടി പറയാതെ വാർഡ് സഭ അവസാനിപ്പിക്കാതെ പോകുകയാണ് ചെയ്തതെന്നാണ് സമരസമിതി പറഞ്ഞത്
നഗരസഭ കരട് മാസ്റ്റർ പ്ലാനിൽ പുതുശ്ശേരിപ്പാടത്ത് എസ് 28 കമ്പോസ്റ്റ് പ്ലാന്റ് ഉൾപ്പെടുത്തിയത് നീക്കം ചെയ്യുന്നതുവരെ സമര നടപടികളുമായി മുന്നോട്ടു പോകുമെന്ന് ജനകീയ സമരസമിതിയ്ക്കുവേണ്ടി പി എസ് രാജൻ, ഹുസൈൻ വി എം, ജോസ് പോൾ സി, ജോൺസൺ പി ടി, ജോസ് ഗുരുവായൂർ, പരമേശ്വരൻ പി, ലിയോ കെ പി, പൗലോസ്, പ്രശോഭ് കൈപ്പട, സിനിൽ പറങ്ങനാട്ട്, ബൈജു പാലുവായ്, അബ്ദുൾ അസീസ്, വിശ്വംഭരൻ ടി എസ്, പ്രവീൺ പറങ്ങനാട്ട്, സുരേഷ് പി ആർ, സത്യനാഥൻ കുന്നത്തുള്ളി, റയ്മണ്ട് സി ജെ എന്നിവർ പത്ര സമ്മേളനത്തിൽ അറിയിച്ചു.