- Advertisement -[the_ad id="14637"]
ഗുരുവായൂർ: റെയിൽവേ മേൽപാലം തുടങ്ങുന്ന ഭാഗമായ, ഗുരുവായൂർ നിന്ന് തൃശ്ശൂർ ഭാഗത്തേക്ക് പോകുന്ന ബസുകൾ നിൽക്കുന്ന താൽക്കാലിക ബസ്റ്റാന്റിന്റെ ഇപ്പോഴത്തെ അവസ്ഥ ദയനീയം.
ഒരു ചെറിയ മഴ പെയ്തപ്പോൾ ഉള്ള അവസ്ഥയാണ് ചിത്രങ്ങളിൽ കാണുന്നത്. കാലവർഷം തുടങ്ങിയാൽ വെള്ളം ഒഴിഞ്ഞു പോകുന്നതിനുള്ള കാനകളൊന്നും ഈ ഭാഗങ്ങളിൽ ഇപ്പോൾ നിലവിലില്ല. ഇത് കാൽനടക്കാരേയും സമീപ വാസികളേയും ആ ഭാഗങ്ങളിലുള്ള കച്ചവടക്കാരെയും ഏറെ ദുരിതത്തിലാക്കുന്നു.
സർവീസ് റോഡിന്റെ ടാറിങ് കഴിഞ്ഞെങ്കിലും താൽക്കാലിക തൃശൂർ ബസ്സ് സ്റ്റാന്റ് ഇപ്പോൾ ചെളിക്കുണ്ടിലാണ്. അധികാരികൾ പരിഹാരം കാണുമെന്ന പ്രതീക്ഷയിലാണ് യാത്രക്കാരും സമീപവാസികളും കച്ചവടക്കാരും.