ഗുരുവായൂർ: അന്തരിച്ച പ്രശസ്ത കവി
ചൊവ്വല്ലൂർ കൃഷ്ണൻ കുട്ടി രചിച്ച്
നൗഷാദ് ചാവക്കാട് സംഗീത സംവിധാനം
നിർവഹിച്ച മധു ബാലകൃഷ്ണൻ ആലപിച്ച
മ്യൂസിക്കൽ ആൽബമായ “കൃഷ്ണായനം”
സംവിധായകനായ സുമീഷ് ഗുരുവായൂരും
സഹ സംവിധായകനായ മൻസൂർ ചാവക്കാടും
അണിയറ പ്രവർത്തകരും ചേർന്ന് കണ്ണന് മുൻപിൽ സമർപ്പിച്ചു.
ഗുരുവായൂർ ക്ഷേത്രം ഡി എ മനോജ് കുമാർ, ഗുരുവായൂർ നഗരസഭ പ്രതിപക്ഷ നേതാവ് കെ പി ഉദയൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു

ഡോ എ കെ നാസർ നിർമ്മിച്ച അൽബത്തിന്റെ കൺസെപ്റ്റ് & സക്രിപ്റ്റ് : കെ.സി.ഉസ്മാൻ ചാവക്കാട്. ക്യാമറ : അശ്വിൻ ബാബു & ജസ്റ്റിൻ, അസിസ്റ്റന്റ് ഡയറക്ടർ : ഫൈസൽ മുഹമ്മദ്, പ്രൊഡക്ഷൻ മാനേജർ : മാർഷൽ ബാബു കളത്തിൽ, കോർഡിനേറ്റർ : സുനിൽ കൊച്ചൻ, സ്റ്റിൽസ് : നൗഷാദ് വെന്മേനാട്. ബിറ്റ്‌സ് ബൈറ്റ്സ്, മേക്കപ്പ് : സന്ധ്യ രാമചന്ദ്രൻ, കോ – പ്രൊഡ്യൂസഴ്സ് : ജെ ബി സി എക്സ്പ്രസ് ഫ്രയ്റ്റ് എൽ എൽ സി ദുബായ്. &
സന്തോഷ് കളത്തിൽ, സജീവൻ കളത്തിൽ.
സീരിയൽ സിനിമ താരം ജെ പി ജയപ്രകശും മോഡലായ ആർദ്ര മെറിനും ചൈൽഡ് ആർട്ടിസ്റ്റ് ദേവക് മനുവുമാണ് അഭിനേതാക്കൾ. “കൃഷ്ണായനം”- സോഷ്യൽ മീഡിയകളിലൂടെയും ടി വി ചാനലുകളിലൂടെയും ശനിയാഴ്ച റിലീസാകും .