ഗുരുവായൂർ: അന്താരാഷ്ട്ര യോഗ ദിനത്തോടനുബന്ധിച്ച് പൈതൃകം ഗുരുവായൂർ ശ്രീഗുരു യോഗവിദ്യാ ഗുരുകുലത്തിന്റെയും, പ്രൊഫഷണൽ യോഗ ടീച്ചേഴ്സ് അസോസിയേഷന്റെയും സഹകരണത്തോടെ സ്കൂൾ വിദ്യാർത്ഥികൾക്കായി ഓപ്പൺ യോഗാസന പ്രദർശനവും മികച്ച യോഗാധ്യാപകനുള്ള യോഗശ്രേഷ്ഠ അവാർഡ് സമർപ്പണവും സംഘടിപ്പിക്കുന്നു.
2023 ജൂൺ 20 ന് രാവിലെ 8:30 മുതൽ വൈകുന്നേരം 3:30 വരെ ഗുരുവായൂർ കിഴക്കെ നടയിലെ രുഗ്മിണി റീജൻസിയിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. യോഗ ആസന പ്രദർശനത്തിൽ പങ്കെടുക്കുന്ന എല്ലാ കുട്ടികൾക്കും മെഡലും സർട്ടിഫിക്കറ്റും, മികച്ച യോഗ ആസന പ്രദർശകർക്ക് ട്രോഫിയും മെറിറ്റ് സർട്ടിഫിക്കറ്റും ലഭിക്കും.
യോഗ പ്രചരണ രംഗത്ത് മികച്ച സേവനം കാഴ്ചവെക്കുന്നവർക്ക് പൈതൃകം ഗുരുവായൂർ നൽകുന്ന യോഗശ്രേഷ്ഠ പുരസ്കാരം പുതിയകാവ് അമൃത വിദ്യാലയത്തിൽ യോഗാധ്യാപികയായിരുന്ന യോഗാചാര്യ നീന വേണുഗോപാലിന് സമ്മാനിക്കും.
പങ്കെടുക്കുന്ന സ്കൂളുകൾക്കുള്ള ട്രോഫികളും കുട്ടികളെ പരിശീലിപ്പിക്കുന്ന യോഗാധ്യാപകർക്കുള്ള അനുമോദനവും സമാപന സമ്മേളനത്തിൽ നടക്കും. മൂന്നാം ക്ലാസ് മുതൽ പ്ലസ് ടു വരെയുള്ള കുട്ടികൾക്കാണ് പ്രവേശനം.
ഈ പരിപാടിയിൽ ഭാഗമാകുവാൻ വിദ്യാർത്ഥികൾക്കും, യോഗാ അധ്യാപകർക്കും കഴിയുന്നതാണ്. വിശദമായ വിവരങ്ങൾക്ക് താഴെ നൽകിയിരിക്കുന്ന നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്. പ്രമോദ് കൃഷ്ണ ഗുരുവായൂർ +91 9847839271 കെ കെ ശ്രീനിവാസൻ +91 9495209304