പാവറട്ടി: കെ ബി മേനോൻ സ്മാരക സമിതിയുടെ കാവ്യ പുരസ്കാരം കഥാകൃത്തും സാഹിത്യ അക്കാദമി വൈസ് പ്രസിഡണ്ടുമായ അശോകൻ ചരുവിൽ, സാഹിത്യകാരൻ രാധാകൃഷ്ണൻ കാക്കശ്ശേരിക്ക് സമർപ്പിച്ചു. 10001 രൂപയും ശില്പവും പ്രശസ്തി പത്രവുമടങ്ങിയതാണ് കാവ്യ പുരസ്കാരം
ഇടശ്ശേരിയുടെ കാവ്യദർശനങ്ങൾ കവിതയിലൂടെ പകർത്താൻ ശ്രമിച്ച കവിയായിരുന്നു കെ ബി മേനോൻ എന്ന് അശോകൻ ചരുവിൽ അഭിപ്രായപ്പെട്ടു. പൊന്നാനി സാഹിത്യ കളരിയിൽ ഉറൂബ് വി ടി എന്നിവരെല്ലാം മേനോനിലെ കവിത രചനക്ക് എന്നും മുതൽ കൂട്ട് ആയിരുന്നെന്നും അഭിപ്രായപ്പെട്ടു.
മുരളി പെരുനെല്ലി എം എൽ എ അധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രവാസി ക്ഷേമനിധി ബോർഡ് ചെയർമാൻ കെ വി അബ്ദുൾ ഖാദർ മുഖ്യാതിഥി ആയിരുന്നു. പ്രസാദ് കാക്കശ്ശേരി കവിയെ പരിചയപ്പെടുത്തി. ഡോ പി സി മുരളി മാധവൻ, സുരേന്ദ്രൻ മങ്ങാട്ട്, ജനു ഗുരുവായൂർ, എം നളിൻബാബു, സുകുമാർ കുർക്കഞ്ചേരി, ഷാജു പുതൂർ, പി കെ രാജൻ, കെ യു കൃഷ്ണകുമാർ എന്നിവർ ആശംസകൾ നേർന്നു. മുരളി പുറനാട്ടുകര കാവ്യാലാപനം നടത്തി. കവി സദസ്സ് സുധാകരൻ പാവറട്ടി ഉദ്ഘാടനം ചെയ്തു.
ഗുരുവായൂർ കൃഷ്ണൻ കുട്ടി, സുധാകരൻ ബ്രഹ്‌മകുളം, ജിതിൻ സി ജെ, ചന്ദ്രൻ പെരുവല്ലൂർ, അഹമ്മദ് മൊയ്നുദ്ദീൻ, ഷിബിൻ ചെമ്പരത്തി, സുരേഷ് തെക്കാനം, ദേവൂട്ടി ഗുരുവായൂർ എന്നിവർ കവി സദസ്സിൽ പങ്കെടുത്തു. സുബ്രമണ്യൻ ഇരിപ്പശ്ശേരി സ്വാഗതവും അഡ്വ സജീഷ് കുറുവത്ത് നന്ദിയും പറഞ്ഞു.