ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിലെ നാലമ്പലത്തിനകത്ത് അഭിഷേകത്തിനും നിവേദ്യത്തിനും മറ്റുമായി വെള്ളമെടുക്കുന്ന വിശിഷ്ടമായ മണികിണര്‍ വറ്റിച്ച് ശുദ്ധീകരിച്ചു. പക്ഷെ പണി കഴിഞ്ഞു വന്നിട്ടും പ്രസാദം തയ്യാറാക്കൽ ആരംഭിച്ചിട്ടില്ല.
ഗുരുവായൂര്‍ ക്ഷേത്രത്തിൽ ഭക്തർക്ക് ഏറെ പ്രിയപ്പെട്ട ഭഗവാന്റെ പ്രസാദമായ പാൽപായസവും, അപ്പവും, അടയും കഴിഞ്ഞ കുറേ ദിവസങ്ങളായി ശീട്ടാക്കാൻ കഴിയുന്നില്ല. ക്ഷേത്രത്തിനകത്ത് വെള്ളം കിട്ടാത്തതാണ് പ്രസാദം തയ്യാറാക്കൽ ദേവസ്വം നിറുത്തി വെച്ചത്.
നവീകരണ പ്രവര്‍ത്തിയുടെ ഭാഗമായി കളിമണ്‍ റിങ്ങുകള്‍ ഇറക്കിയതോടെ കുട്ടകം ഉപയോഗിച്ചു വെള്ളം കോരാൻ കഴിയാതെയായി. നേരത്തെ രണ്ടു കീഴ് ശാന്തിമാർ ചേർന്നാണ് കുട്ടകം ഉപയോഗിച്ച് വെള്ളം കോരി യിരുന്നത് . വെള്ളവുമായി കുട്ടകം മുകളിൽ എത്തുമ്പോഴേക്കും നിരവധി തവണ കുട്ടകം കിണറിന്റെ വശങ്ങളിൽ ഇടിക്കുക പതിവാണ്. പഴയപോലെ കുട്ടകം കിണറിന്റെ വശങ്ങളിൽ ഇടിച്ചാൽ കളിമൺ റിംഗ് തകരും അതിനാൽ കുട്ടകം കൊണ്ട് വെള്ളം കോരാൻ കഴിയാതെയായിരിക്കുകയാണ്. ഇതു മൂലം ദിവസവും ലക്ഷകണക്കിനു രൂപയാണ് ദേവസ്വത്തിനു നഷ്ടപ്പെടുന്നത്.
മണികിണർ നിർമ്മാണം കഴിഞ്ഞ് വെള്ളം കൊരുന്ന തുടി വടക്കോട്ട് മുഖമായി വെക്കേണ്ടത് പടിഞ്ഞാറോട്ട് വെക്കുന്നത് ദാരിദ്രത്തെ വിളിച്ചു വരുത്തുമെന്ന് പഴമക്കാർ പറയുന്നു. ക്ഷേത്ര സങ്കൽപത്തെകുറിച്ചുള്ള അറിവിലായ്മയും, വിശ്വാസ കുറവുമാണ് ഇത്തരം ദുരന്തങ്ങളെന്നാണ് ക്ഷേത്ര വിശ്വാസികൾ പറയുന്നത്.