ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രം ആദ്ധ്യാത്മിക ഹാളിൽ ശ്രീ ഗുരുവായൂരപ്പൻ ഭജന സമിതിയുടെ നേതൃത്വത്തിൽ നടന്നു വരുന്ന ശ്രീ വിഷ്ണു സഹസ്ര നാമോത്സവത്തിന്റേയും ഭഗവദ് ഗീതാ യജ്ഞത്തിന്റെയും 5-ാം ദിവസമായ തിങ്കളാഴ്ച്ച 21/09/2026ന് രാവിലെ 7.00 – 8.00 വരെ ക്ഷേത്രം കീഴ്ശാന്തി കൊടയ്ക്കാട് ഗോവിന്ദൻ നമ്പൂതിരിയുടെ ഭക്തി പ്രഭാഷണം നടന്നു. തുടർന്ന് കാലത്ത് 10.30 ന് ഭാഗവത ദശമസ്കന്ദത്തിലെ രുഗ്മിണി സംവാദം എന്ന വിഷയത്തെക്കുറിച്ച് ഗുരുവായൂർ കെ ആർ രാധ കൃഷ്ണയ്യർ പ്രഭാഷണം നടത്തി. 11.30 ന് ഭഗവദ് ഗീതാപ്രഭാഷണ പരമ്പരയിൽ ഗീതയിലെ 9, 10 എന്നീ അദ്ധ്യായങ്ങളെക്കുറിച്ച് ബ്രഹ്മശ്രി തെക്കേടത്ത് നാരായണൻ ഭട്ടതിരിപ്പാടും പ്രഭാഷണവും നടന്നു.
ശ്രീ വിഷ്ണു സഹസ്രനാമോത്സവ ഭഗവദ് ഗീതാ മഹോത്സവo 6-ാം ദിവസം 22/09/2026 ചൊവ്വാഴ്ച്ച കാലത്ത് 7.00 മണിക്ക് മാനവേദ കവിയുടെ കൃഷ്ണഗീതിയെക്കുറിച് പെരിഞ്ചേരി നാരായണൻ നമ്പൂതിരിയുടെ പ്രഭാഷണവും, കാലത്ത് 10.30 ന് ഭക്തി പ്രഭാഷണ പരമ്പരയിൽ ഭാഗവത ദശമസ്കന്ദത്തിലെ യുഗളഗീതം എന്ന വിഷയത്തെക്കുറിച് ആചാര്യൻ അടുക്കം മണിക്കണ്ഠൻ നമ്പൂതിരിയും, തുടർന്ന് 11.30 ന് ഗീതയിലെ 11, 12 എന്നീ അദ്ധ്യായങ്ങളെക്കുറിച്ച് വിശ്വരൂപദർശനയോഗം ഭക്തിയോഗം. ആചാര്യൻ ഗുരുവായൂർ പ്രഭാകർജിയും പ്രഭാഷണം നടത്തുന്നതായിരിക്കും.
