the digital signature of the temple city

ഗുരുവായൂർ ക്ഷേത്രം ആദ്ധ്യാത്മിക ഹാളിൽ നടന്നുവരുന്ന ശ്രീ ഗുരുവായൂരപ്പൻ ഭജന സമിതിയുടെ നാമ, യജ്ഞങ്ങൾ 5-ാം ദിവസത്തിലേക്ക്

ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രം ആദ്ധ്യാത്മിക ഹാളിൽ ശ്രീ ഗുരുവായൂരപ്പൻ ഭജന സമിതിയുടെ നേതൃത്വത്തിൽ നടന്നു വരുന്ന ശ്രീ വിഷ്ണു സഹസ്ര നാമോത്സവവും, ഭഗവദ് ഗീതാ യജ്ഞവും 5 -ാം ദിവസത്തിലേക്ക്.

- Advertisement -

യജ്ഞത്തിൽ ഞായറാഴ്ച (20/09/2026) കാലത്ത് സംഗീതാർച്ചന പരിപാടിയിൽ കോട്ടക്കൽ മധു, കോട്ടക്കൽ വേങ്ങേരി നാരായണൻ നമ്പൂതിരി എന്നിവർ പങ്കെടുത്തു. തുടർന്ന് 10.30 ന് വേണുഗാനം എന്ന വിഷയത്തെക്കുറിച്ച് എടനാട് രാജൻ നമ്പ്യാരും അതിനു ശേഷം ഗീതയിലെ 7, 8, എന്നീ അദ്ധ്യായത്തെക്കുറിച്ച് പ്രൊഫ പി.സി.സി. ഇളയതും പ്രഭാഷണം നടത്തി.

വൈകുന്നേരം സംഗീതാർച്ചന പരിപാടിയിൽ മേച്ചേരി വാസുദേവൻ നമ്പൂതിരിയും പങ്കെടുത്തു. ഗുരുവായുരപ്പൻ ഭജന സമിതി മേച്ചേരി വാസുദേവൻ നമ്പൂതിരിയെ ആദരിച് അനുഗ്രഹം വാങ്ങി തുടർന്ന് ശ്രീവിഷ്ണു സഹസ്രനാമം ജപിച്ച് സമർപ്പണം ചെയ്തു.

5ാം ദിവസമായ തിങ്കളാഴ്ച്ച 21.9.2026-ന് രാവിലെ 7.00-8.00 വരെ ക്ഷേത്രം കീഴ്ശാന്തി കൊടയ്ക്കാട് ഗോവിന്ദൻ നമ്പൂതിരിയുടെ ഭക്തി പ്രഭാഷണവും തുടർന്ന് കാലത്ത് 10.30 ന് ഭാഗവത ദശമസ്കന്ദത്തിലെ രുഗ്മിണി സംവാദം എന്ന വിഷയത്തെക്കുറിച് ഗുരുവായൂർ കെ.ആർ. രാധ കൃഷ്ണയ്യർ പ്രഭാഷണം നടത്തുന്നതും തുടർന്ന് 11.30 ന് ഭഗവദ് ഗീതാപ്രഭാഷണ പരമ്പരയിൽ ഗീതയിലെ 9, 10 എന്നീ അദ്ധ്യായങ്ങളെക്കുറിച്ച് ബ്രഹ്മശ്രി തെക്കേടത്ത് നാരായണൻ ഭട്ടതിരിപ്പാടും പ്രഭാഷണം നടത്തും.

➤ SREE KRISHNA TEMPLE

LEAVE A REPLY

Please enter your comment!
Please enter your name here

➤ TOP NEWS

Subscription form

Get the latest news updates in your whatsapp (100% free)

To get regular news updates please save +91 9072 388 995 [GOLNEWS-NEWS CENTRE]
to your contacts