ഗുരുവായൂർ: ഗുരുവായൂർ ദേവസ്വത്തിൽ നിന്നും11 വർഷം മുതൽ 42 വർഷം വരെ സ്തുത്യർഹ സേവനം പൂർത്തീകരിച്ച് വിരമിക്കുന്നവർക്ക് ഗുരുവായൂർ ദേവസ്വം എംപ്ലോയീസ് ഓർഗനൈസേഷൻ യാത്രയയപ്പ് നൽകി. ദേവസ്വം ഓഫീസിലെ കുറൂരമ്മ ഹാളിൽ വെച്ച് നടന സമ്മേളനം ദേവസ്വം ഭരണസമിതി അംഗം സി മനോജ് ഉദ്ഘാടനം ചെയ്തു.
പ്രസിഡന്റ് നാരായണൻ ഉണ്ണി ഇ കെ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ സെക്രട്ടറി കെ രമേശൻ സ്വാഗതം പറഞ്ഞു. വിരമിക്കുന്നവർക്ക് ഉഹാരവും പൊന്നാടയും നൽകി. ആശംസകൾ അർപ്പിച്ചുകൊണ്ട് എം സി രാധാകൃഷ്ണൻ, ഡോ എം എൻ രാജീവ്, ഇ രാജു, രേഖ ടി വി, കെ മനോജ്കുമാർ, കെ ടി ഹരിദാസ് എന്നിവർ സംസാരിച്ചു.
വിരമിക്കുന്ന ജീവനക്കാർ മറുപടി പ്രസംഗം നടത്തി.ജോ:സെക്രട്ടറി കെ.വി.വൈശാഖ് നന്ദി പറഞ്ഞു.
എ കെ രാധാകൃഷ്ണൻ (ഡെപ്യൂട്ടി അഡ്മിനിസ്ട്രേറ്റർ,ഇൻ ചാർജ്) വി ബാബുപ്രസാദ് (ആനക്കാരൻ) ജി കെ നാരായണൻ (ക്ഷേത്രം പാചകക്കാരൻ) സി ആർ ബാബു (ആനക്കാരൻ) പി സി ബാബു (ആനക്കാരൻ) ടി സേതുമാധവൻ
(നാദസ്വരം വാദകൻ ക്ഷേത്രം) എം എൻ ദിനേശ് (വാച്ച്മാൻ) കെ കെ അംബികേശ് (അസിസ്റ്റന്റ് എഞ്ചിനീയർ, സിവിൽ) സി സേതുമാധവൻ (കൃഷ്ണനാട്ടം കളിയോഗം ആശാൻ) കെ കെ സുരേഷ്ബാബു (ഒാഫീസ് അറ്റൻന്റന്റ് ) എൽ ഹരീഷ്കുമാർ (ഡ്രൈവർ സീനിയർ ഗ്രേഡ്) കെ കൃഷ്ണൻകുട്ടി (ദഫേദാർ) ഇ.കെ.രാജീവ് (അറ്റൻന്റർ) ലീന കെ എസ് (പോസ്റ്റ് ഗ്രാജ്വേറ്റ് ടീച്ചർ ജി ഡി ഇ എം എസ് ) കാഞ്ചന പ്രഭാകരൻ വി (ട്രെയിൻഡ് ഗ്രാജ്വേറ്റ് ടീച്ചർ, ജി ഡി ഇ എം എസ് )