ഗുരുവായൂർ: സ്കൂൾ അവധിക്കാലത്തെ അവസാന ഞായറാഴ്ച ക്ഷേത്രത്തിൽ ഭഗവദ് ദർശനത്തിന് വൻ ഭക്തജന തിരക്ക് അനുഭവപെട്ടു.
ദർശനത്തിനുള്ള വരി കിഴക്കേ നടയിലെയും തെക്കേ നടയിലേയും വരി പന്തൽ കവിഞ്ഞ് പടിഞ്ഞാറെ നടപന്തലും കടന്ന പടിഞ്ഞാറെ ഇന്നർ റിംഗ് റോഡ് വരെയെത്തി. പൊതു അവധി ദിവസമായതിനാൽ സ്പെഷ്യൽ ദർശനം അനുവദിച്ചില്ല. ദർശനം വേഗത്തിലാക്കുന്നതിന് ഭക്തരെ കൊടിമരം വഴി നേരിട്ട് നാലമ്പലത്തിലേക്ക് പ്രവേശിപ്പിച്ചത് ഭക്തർക്ക് അനുഗ്രഹമായി. എന്നിട്ടു പോലും ദർശനത്തിനായി ഭക്തർക്ക് മണിക്കൂറുകളോളം വരിയിൽ നിൽക്കേണ്ടി വന്നു.
സ്കൂൾ അവധികാലമായതിനാൽ മേൽപത്തൂർ ഓഡിറ്റോറിയവും ശ്രീ ഗുരുവായൂരപ്പൻ ഓഡിറ്റോറിയവും നൃത്തനൃത്യങ്ങളാൽ മുഖരിതമായിരുന്നു.
ഞായറാഴ്ച ക്ഷേത്രത്തിൽ 1,856 പേരാണ് നെയ് വിളക്ക് ശീട്ടാക്കി ദർശനം നടത്തിയത് . ഇത് വഴി 24,48,690 രൂപയാണ് ഭഗവാന് ലഭിച്ചത്. 10 വിവാഹങ്ങളും നടന്നു. തുലാഭാരം വഴിപാട് വഴി 23,12,370 രൂപയും ലഭിച്ചു. 7,52,287 രൂപയുടെ പാൽപായസം ഭക്തർ ശീട്ടാക്കിയിരുന്നു. 531 കുരുന്നുകൾക്ക് കണ്ണന്റെ മുൻപിൽ ചോറൂൺ നൽകി . 72,32,187 രൂപയാണ് ക്ഷേത്രത്തിലെ ഭണ്ഡാര ഇതര വരുമാനം.
ഉച്ചക്ക് രണ്ടര വരെ ഭക്തർക്ക് ദർശനം അനുവദിച്ചു. ക്ഷേത്രം ഡി എ പി മനോജ് കുമാറിന്റെ നേതൃത്വത്തിലാണ് ദർശനത്തിന് ക്രമീകരണമൊരുക്കിയത്.
അവധിക്കാലത്തെ അവസാന ഞായറാഴ്ച ഗുരുവായൂർ ക്ഷേത്രത്തിൽ വൻ ഭക്തജന തിരക്ക്
- Advertisement -[the_ad id="14637"]