the digital signature of the temple city

ലഹരിക്കെതിരെ ‘തൂഫാൻഗോൾ’ ⚽ജനകീയ പ്രതിജ്ഞ; ഗുരുവായൂരിൽ കോൺഗ്രസിന്റെ വ്യത്യസ്ത ബോധവൽക്കരണ പരിപാടിക്ക് മികച്ച ജനപങ്കാളിത്തം

ലോകകപ്പ് ഫുട്ബോൾ ആവേശത്തിന് സാമൂഹിക സന്ദേശത്തിന്റെ സമാപനം; കുട്ടികളും മുതിർന്നവരും ഒരുമിച്ച് ഗോളടിച്ച് ലഹരി വിമുക്ത സമൂഹത്തിനായി പ്രതിജ്ഞയെടുത്തു

ഗുരുവായൂർ: കഴിഞ്ഞ നാല്‍പത് ദിവസമായി ഫുട്ബോൾ ലോകകപ്പിന്റെ ആവേശം നിറഞ്ഞുനിന്ന അന്തരീക്ഷത്തിന് സാമൂഹിക പ്രതിബദ്ധതയുടെ സന്ദേശം പകർന്ന് സമാപനം കുറിച്ച് ഗുരുവായൂരിൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച ‘തൂഫാൻഗോൾ’ പരിപാടി ശ്രദ്ധേയമായി. ഫുട്ബോൾ എന്ന ജനപ്രിയ കായികവിനോദത്തെ ലഹരിവിരുദ്ധ ബോധവൽക്കരണവുമായി കൂട്ടിയിണക്കി സംഘടിപ്പിച്ച പരിപാടി വലിയ ജനപങ്കാളിത്തത്തോടെയാണ് നടന്നത്.

സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന ‘തൂഫാൻ’ ലഹരിവിരുദ്ധ പ്രയാണ ക്യാമ്പയിന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ടാണ് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പടിഞ്ഞാറെ നട സെന്ററിൽ പ്രത്യേക ഗോൾപോസ്റ്റ് ഒരുക്കി ജനകീയ ‘തൂഫാൻഗോൾ’ സംഘടിപ്പിച്ചത്. മയക്കുമരുന്ന് ഉൾപ്പെടെയുള്ള സാമൂഹിക വിപത്തുകൾക്കെതിരെ സമൂഹം ഒറ്റക്കെട്ടായി അണിനിരക്കേണ്ടതിന്റെ ആവശ്യകത വിളിച്ചോതുന്നതായിരുന്നു പരിപാടി.

ജില്ലാ കോൺഗ്രസ് ജനറൽ സെക്രട്ടറി അഡ്വ. ടി.എസ്. അജിത് ആദ്യ ഗോൾ അടിച്ച് പരിപാടി ഉദ്ഘാടനം ചെയ്തു. മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് സി.എസ്. സൂരജ് അധ്യക്ഷത വഹിച്ചു.പരിപാടിയിൽ ആർ. രവികുമാർ, ഒ.കെ.ആർ. മണികണ്ഠൻ, നിഖിൽജി കൃഷ്ണൻ, ബാലൻ വാറണാട്ട്, വി.എസ്. നവനീത്, പ്രിയാ രാജേന്ദ്രൻ, ഉണ്ണികൃഷ്ണൻ, ശശി വല്ലാശ്ശേരി, കെ.കെ. രജിത്ത് എന്നിവർ സംസാരിച്ചു. ലഹരിയുടെ സാമൂഹിക ദൂഷ്യഫലങ്ങളെക്കുറിച്ചും യുവതലമുറയെ സംരക്ഷിക്കുന്നതിൽ കുടുംബത്തിന്റെയും സമൂഹത്തിന്റെയും ഉത്തരവാദിത്തത്തെക്കുറിച്ചും നേതാക്കൾ വിശദീകരിച്ചു.

ജഴ്‌സിയണിഞ്ഞ് എത്തിയ കൊച്ചുകുട്ടികളും യുവാക്കളും മുതിർന്നവരും ഗോൾ അടിച്ച് ലഹരിവിരുദ്ധ സന്ദേശം ഉയർത്തി. തുടർന്ന് ലഹരി ഉപയോഗത്തെയും മയക്കുമരുന്ന് വ്യാപനത്തെയും ശക്തമായി ചെറുക്കുമെന്ന ലഹരിവിരുദ്ധ പ്രതിജ്ഞയും എല്ലാവരും ചേർന്ന് ഏറ്റുചൊല്ലി.

കായികരംഗത്തിന്റെ ആവേശത്തെ സമൂഹനന്മയ്ക്കുള്ള സന്ദേശമായി മാറ്റിമറിച്ച പരിപാടി പൊതുജനങ്ങളുടെ മികച്ച പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. യുവജനങ്ങൾക്കിടയിൽ ലഹരിവിരുദ്ധ ബോധവൽക്കരണം കൂടുതൽ ശക്തിപ്പെടുത്തുന്നതിനും ആരോഗ്യകരമായ സാമൂഹിക സന്ദേശം പ്രചരിപ്പിക്കുന്നതിനും ഇത്തരം ജനകീയ പരിപാടികൾ പ്രചോദനമാകുമെന്ന് സംഘാടകർ അറിയിച്ചു.

ഹരി എം. വാര്യർ, പ്രദീഷ് ഓടാട്ട്, സി.ജെ. റൈമണ്ട്, രജിത, ടി.എൻ. മുരളി, എസ്.കെ. സന്തോഷ്, പി.എം. അബ്ദുൾ വഹാബ്, ടി.വി. കൃഷ്ണദാസ്, ശശി പട്ടത്താക്കിൽ, ശശി വാറണാട്ട്, മോഹൻദാസ് ചേലനാട്ട്, എ.കെ. ഷൈമിൽ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

➤ SREE KRISHNA TEMPLE

LEAVE A REPLY

Please enter your comment!
Please enter your name here

➤ TOP NEWS

Subscription form

Get the latest news updates in your whatsapp (100% free)

To get regular news updates please save +91 9072 388 995 [GOLNEWS-NEWS CENTRE]
to your contacts