the digital signature of the temple city

റിട്ടയേഡ് തഹസിൽദാർ പത്മാവതി അമ്മ അന്തരിച്ചു

ദീർഘകാലം റവന്യൂ വകുപ്പിൽ മാതൃകാപരമായ സേവനം അനുഷ്ഠിച്ച പത്മാവതി അമ്മയ്ക്ക് ഗുരുവായൂരിന്റെ ആദരാഞ്ജലികൾ

ഗുരുവായൂർ: ഗുരുവായൂർ മല്ലിശ്ശേരി പറമ്പിൽ താമസിക്കുന്ന റിട്ടയേഡ് തഹസിൽദാർ കോന്നംപറമ്പത്ത് പത്മാവതി അമ്മ (81) നിര്യാതയായി. ദീർഘകാലം റവന്യൂ വകുപ്പിൽ മാതൃകാപരമായ സേവനം അനുഷ്ഠിച്ചിരുന്ന പത്മാവതി അമ്മയുടെ വിയോഗം കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കും നാട്ടുകാർക്കും വലിയ ദുഃഖമായി.

പരേതനായ പ്രഭാകരൻ നായരുടെ ഭാര്യയാണ്. ഔദ്യോഗിക ജീവിതത്തിൽ കൃത്യനിർവഹണത്തിനും ആത്മാർത്ഥ സേവനത്തിനും പേരുകേട്ടിരുന്ന പത്മാവതി അമ്മ വിരമിച്ച ശേഷവും നാട്ടുകാരുമായി ആത്മബന്ധം പുലർത്തിയ വ്യക്തിയായിരുന്നു. സംസ്കാര ചടങ്ങുകൾ നാളെ (വെള്ളിയാഴ്ച) രാവിലെ 10 മണിക്ക് പാറമേക്കാവ് ശാന്തിഘട്ടിൽ നടക്കും. ബന്ധുക്കളും സുഹൃത്തുക്കളും പൊതുപ്രവർത്തകരും വിവിധ മേഖലകളിലെ പ്രമുഖരും അന്തിമോപചാരം അർപ്പിക്കാൻ എത്തിച്ചേരും.

മക്കൾ: സലിൽ കുമാർ (കോൺഗ്രസ് മണ്ഡലം വൈസ് പ്രസിഡന്റ്, ബസ് ഓപ്പറേറ്റീവ് അസോസിയേഷൻ ജില്ലാ കമ്മിറ്റി അംഗം), സവിത. മരുമക്കൾ: അശ്വതി (സീനിയർ ക്ലാർക്ക്, ചാവക്കാട് താലൂക്ക് ഓഫീസ്), മുരളീധരൻ (ഗൾഫ്).

➤ SREE KRISHNA TEMPLE

LEAVE A REPLY

Please enter your comment!
Please enter your name here

➤ TOP NEWS

Subscription form

Get the latest news updates in your whatsapp (100% free)

To get regular news updates please save +91 9072 388 995 [GOLNEWS-NEWS CENTRE]
to your contacts