the digital signature of the temple city

നന്ദനയുടെ ചെവിയിൽ ഇനിയും ശബ്ദങ്ങൾ പതിയും.

- Advertisement -[the_ad id="14637"]

ഗുരുവായൂർ: അച്ഛൻ ബിനുവിൻറെ കൈ പിടിച്ച് നന്ദന ഗുരുവായൂർ മുനിസിപ്പൽ ടൗൺഹാളിൽ നടക്കുന്ന കരുതലും കൈത്താങ്ങും അദാലത്തിൽ എത്തുമ്പോൾ പ്രതീക്ഷയുടെ വെളിച്ചമായിരുന്നു അവളുടെ കണ്ണുകളിൽ. ആ വെളിച്ചം കൂടുതൽ പ്രകാശപൂരിതമായാണ് അവൾ തിരിച്ചു പോയത്.  

ഗുരുവായൂർ ലിറ്റിൽ ഫ്ലവർ കോളേജിൽ ബികോം ഒന്നാം വർഷ വിദ്യാർത്ഥിനിയായ നന്ദന ജന്മനാ കേൾവിക്ക് വെല്ലുവിളി നേരിടുന്ന കുട്ടിയാണ്. ചായക്കട ഉപജീവന മാർഗമാക്കിയ ബിനുവിന് വലിയ വെല്ലുവിളിയാണ് മകൾക്ക് ആവശ്യമായ ശ്രവണസഹായി വാങ്ങുക എന്നത്. ഒന്നരലക്ഷം രൂപ വരെ ചെലവുള്ള ശ്രവണസഹായി പരമാവധി ഉപയോഗിക്കാൻ കഴിയുക രണ്ടും വർഷം വരെയാണെന്ന് ബിനു പറയുന്നു. പരിമിതികൾക്കിടയിൽ നിന്നും ഇതുവരെയുള്ളത് ബിനുവിനെ കൊണ്ട് സാധ്യമായി. ക്യാൻസർ ബാധിതയായ ഭാര്യയും നന്ദനയെ കൂടാതെ ഒരു മകനുമുണ്ട് ബിനുവിന്. ചികിത്സാ ചിലവും ഇരു മക്കളുടെ പഠനചിലവും ജീവിതചിലവും കൂട്ടിക്കിഴിച്ചാൽ രണ്ടറ്റം കൂട്ടിമുട്ടിക്കാൻ നെട്ടോട്ടമോടുന്ന ദുരവസ്ഥയിലാണ് അവർ അദാലത്തിലേക്ക് വന്നത്.

കാര്യങ്ങൾ നേരിട്ട് മനസ്സിലാക്കിയതിന്റെ അടിസ്ഥാനത്തിൽ സി എസ് ആർ പദ്ധതിയിൽ ഉൾപ്പെടുത്തി ദ്രുതഗതിയിൽ ശ്രവണസഹായി അനുവദിക്കാൻ ജില്ലാ കളക്ടർ വി ആർ കൃഷ്ണ തേജക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. ജൂൺ മാസത്തിൽ തന്നെ ശ്രവണ സഹായി നന്ദനക്ക് ലഭ്യമാവും.

➤ SREE KRISHNA TEMPLE

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

➤ TOP NEWS

Subscription form

Get the latest news updates in your whatsapp (100% free)

To get regular news updates please save +91 9072 388 995 [GOLNEWS-NEWS CENTRE]
to your contacts