ഗുരുവായൂർ: ചെണ്ട കലാകാരനും മേള പ്രമാണിയുമായ ചൊവ്വലൂർ മോഹനനു വാദ്യലോകം വിരശൃംഖല നൽകി ആദരിച്ചു.
ചൊവ്വല്ലൂർ ക്ഷേത്ര നടക്കാവിൽ നൂറുകണക്കിനു വാദ്യപ്രേമികളെയും ആസ്വാദകരെയും സാക്ഷിയാക്കി വാദ്യലോകത്തെ ഒന്നാം നിരക്കാർ അവതാരകരായ ചടങ്ങിൽ തൃപ്പൂണിത്തുറ അനുജൻ തമ്പുരാൻ, ചൊവ്വലൂർ മോഹനനു വീരശൃംഖല അണിയിച്ചു.
സമാദരണ സദസ്സ് സംഗീത നാടക അക്കാദമി ചെയർമാൻ മട്ടന്നൂർ ശങ്കരൻകുട്ടി മാരാർ ഉദ്ഘാടനം ചെയ്തു. പെരുവനം കുട്ടൻ മാരാർ അധ്യക്ഷനായി. തിരുവമ്പാടി ദേവസ്വം പ്രസിഡന്റ് സുന്ദർ മേനോൻ കീർത്തിമുദ്ര സമ്മാനിച്ചു. മുരളി പെരുനെല്ലി എം എൽ എ, ഗുരുവായൂർ ദേവസ്വം ചെയർമാൻ ഡോ വി കെ വിജയൻ, കല്ലൂർ രാമൻകുട്ടി മാരാർ, അന്തിക്കാട് പത്മനാഭൻ, വി പി ഉണ്ണിക്കൃഷ്ണൻ, കാലടി കൃഷ്ണയ്യർ, പാലേലി മോഹനൻ, പെരുവനം സതീശൻ മാരാർ, ആറാട്ടു പുഴ രാജേന്ദ്രൻ, ഗുരുവായൂർ വിമൽ എന്നിവർ പ്രസംഗിച്ചു.
ഏലൂർ ബിജുവിന്റെ അഷ്ടപദി, മരുത്തോർവട്ടം ബാബുവിന്റെ നേതൃത്വത്തിൽ
നാഗസ്വരം, കോൽക്കളി, തിരുവാതിരക്കളി, മച്ചാട് മണികണ്ഠന്റെ നയിച്ച കൊമ്പ് പറ്റ്, വളപ്പായ നന്ദനന്റെ നേതൃത്വത്തിൽ കുഴൽ പറ്റ്, മട്ടന്നൂർ ശങ്കരൻകുട്ടി നേതൃത്വം നൽകിയ കേളി, കലാമണ്ഡലം ശങ്കരൻകുട്ടിയുടെ പഞ്ചവാദ്യം, കല്ലൂർ രാമൻകുട്ടി മാരാരുടെ തായമ്പക, കൊച്ചിൻ മൻസൂറി ന്റെ ഗാനമേള എന്നിവയും അരങ്ങേറി.
ആചാര്യ പ്രണാമം, ഗുരുവന്ദനം, ആദരം, സൗഹൃദ സദസ്സ് എന്നിവയും ഉണ്ടായി.