the digital signature of the temple city

നിയമസഭാ തെരഞ്ഞെടുപ്പ് 2026 ; കുതിച്ച് UDF, നൂറ് സീറ്റിലേക്ക് മുന്നേറ്റം: കിതച്ച് LDF

നിയമസഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫ് മുന്നേറ്റം. നൂറ് സീറ്റിലാണ് യുഡിഎഫ് ലീഡ് പിടിച്ചിരിക്കുന്നത്. പോസ്റ്റൽ വോട്ടുകളിൽ ഇഞ്ചോടിച്ച് പോരാട്ടം നടത്തിയ എൽഡിഎഫ്-യുഡിഎഫ് മുന്നണികൾ ഇവിഎം എണ്ണിതുടങ്ങിയപ്പോൾ കണക്കുകളിൽ യുഡിഎഫ് ബഹുദൂരം മുന്നിലാണ്. എൽഡിഫ് 37 സീറ്റിൽ മാത്രമാണ് ലീഡ് ചെയ്യുന്നത്. അതേസമയം എൻഡിഎയും വൻ മുന്നേറ്റമാണ് നടത്തുന്നത്. സംസ്ഥാനത്ത് ആദ്യമായി അ‍ഞ്ച് സീറ്റുകളിൽ ലീഡ് പിടിച്ചു.

ധർമടത്ത് പിണറായി വിജയനും പറവൂരിൽ വിഡി സതീശനും പിന്നിലാണ്. ബോപ്പൂരിൽ പിവി അൻവർ പിന്നിലാണ്. മുഹമ്മദ് റിയാസാണ് മുന്നിൽ. അമ്പലപ്പുഴയിൽ തുടക്കം ലഭിച്ച ലീഡ് എൽഡിഎഫിന് നഷ്ടമായി. സ്വതന്ത്ര സ്ഥാനാർഥി ജി സുധാകരനാണ് ലീഡ് നേടിയിരിക്കുന്നത്. സംസ്ഥാനത്തുടനീളം 43 ഇടങ്ങളിലായി 140 കേന്ദ്രങ്ങളിലാണ് വോട്ടെണ്ണൽ ക്രമീകരിച്ചിരിക്കുന്നത്. മൂന്നാമതും തുടർഭരണം എന്ന ചരിത്ര നേട്ടം കൈവരിക്കുകയാണ് എൽ.ഡി.എഫിന്റെ ലക്ഷ്യം. പത്ത് കൊല്ലത്തെ അധികാരനഷ്ടത്തിന് ശേഷം കേരളത്തിന്റെ ഭരണം പിടിക്കുകയാണ് യുഡിഎഫ് ലക്ഷ്യമിടുന്നത്.

➤ SREE KRISHNA TEMPLE

LEAVE A REPLY

Please enter your comment!
Please enter your name here

➤ TOP NEWS

Subscription form

Get the latest news updates in your whatsapp (100% free)

To get regular news updates please save +91 9072 388 995 [GOLNEWS-NEWS CENTRE]
to your contacts