ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ നിവേദ്യത്തിനും അഭിഷേകത്തിനും ജലം എടുക്കുന്ന നാലമ്പലത്തിലെ മണിക്കിണർ നവീകരിച്ച് സമർപ്പിച്ചു. തന്ത്രി ചേന്നാസ് ദിനേശൻ നമ്പൂതിരിപ്പാട്, ദേവസ്വം ചെയമാൻ ഡോ വി കെ വിജയൻ എന്നിവർ സമർപ്പണ ചടങ്ങ് നടത്തി.
വെള്ളം വറ്റിച്ച് ചെളി കോരി നെല്ലിപ്പടി സ്ഥാപിച്ചു. കിണറിൽ കളിമൺ റിങ്ങുകൾ സ്ഥാപിച്ച് ശുദ്ധീകരണത്തിന് സംവിധാനം ഒരുക്കി. മഴ വെള്ള സംഭരണിയും സ്ഥാപിച്ചു.
30 ലക്ഷം രൂപ ചെലവിൽ ചെന്നൈ സ്വദേശി പ്രദീപാണ് കിണർ നവീകരിച്ച് വഴിപാടായി സമർപ്പിച്ചത്.
ചടങ്ങിൽ ദേവസ്വം ഭരണസമിതി അംഗങ്ങളായ സി മനോജ്, ചെങ്ങറ സുരേന്ദ്രൻ, കെ ആർ ഗോപിനാഥ്, മല്ലിശേരി പരമേശ്വരൻ നമ്പൂതിരിപ്പാട്, വി ജി.രവീന്ദ്രൻ, അഡ്മിനിസ്ട്രേറ്റർ കെ പി വിനയൻ, ഡപ്യൂട്ടി അഡ്മിനിസ്ട്രേറ്റർമാരായ പി മനോജ്കുമാർ കെ എസ് മായാദേവി, എക്സി എൻജിനീയർ. എം കെ അശോകകുമാർ എന്നിവർ പങ്കെടുത്തു