ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രത്തിൽ അത്യഭൂർവ ഭക്തജന തിരക്കാണ് ഞായറാഴ്ച അനുഭവപ്പെട്ടത് . രാവിലെ ദർശനത്തിനായി എത്തിയ ഭക്തരുടെ വരി താൽക്കാലിക പന്തലും തെക്കെ നടപ്പന്തലും നിറഞ്ഞു കവിഞ്ഞു പടിഞ്ഞാറേ നടപ്പന്തൽ വരെ എത്തിയിരുന്നു . കൊടി മരത്തിന്റെ സമീപത്തു കൂടെ നേരെനാലമ്പലത്തിനകത്തേക്ക് ഭക്തരെ കടത്തി വിട്ടാണ് ദേവസ്വം തിരക്ക് നിയന്ത്രിച്ചത് .
ഉച്ചക്ക് രണ്ടു മണി വരെ സ്‌പെഷൽ ദർശനം അനുവദിക്കാതിരുന്നതോടെ നെയ് വിളക്ക് ശീട്ടാക്കി ദർശനം നടത്താനും വലിയ തിരക്കായിരുന്നു .നെയ് വിളക്ക് ശീട്ടാക്കി ദർശനം നടത്തിയ വകയിൽ 28,73,500 രൂപ ക്ഷേത്രത്തിലേക്ക് ലഭിച്ചു. ഇത് റെക്കോർഡ് കളക്ഷൻ ആണ് , നെയ് വിളക്ക് ശീട്ടാക്കി ദർശനം അനുവദിച്ചതുമുതൽ ആദ്യമായാണ് ഇത്രയധികം പേർ നെയ് വിളക്ക് ശീട്ടാക്കി ദർശനം നടത്തുന്നത് .
തുലാഭാരം വഴി പാട് വകയിൽ 23,94,039 രൂപയും ലഭിച്ചു . 6,81,398 രൂപയ്ക്കാണ് ഭക്തർ പാൽ പായസം ശീട്ടാക്കിയയത് . 822 കുരുന്നുകൾക്കാണ് ഞായറാഴ്ച ചോറൂൺ വഴിപാട് നടത്തിയത്. ക്ഷേത്രത്തിലെ മറ്റു വഴിപാടുകളും ചേർത്ത് 74,74,952 രൂപയാണ് ഭണ്ഡാര ഇതര വരുമാനമായി ഭഗവാന് ഞായറഴ്ച ലഭിച്ചത് .