ഗുരുവായൂർ: ഗുരുവായൂർ ദേവസ്വം എംപ്ലോയിസ് ഓർഗനൈസേഷൻ വാർഷിക സമ്മേളനം ഗുരുവായൂരിൽ വച്ച് നടന്നു. മുൻ എം എൽ എയും ഇടതു പക്ഷ ജനാധിപത്യ മുന്നണി തൃശ്ശൂർ ജില്ലാ കൺവീനറുമായ കെ വി അബ്ദുൾഖാദർ സമ്മേളനം ഉദ്ഘാടനം ചെയ്തു.
യൂണിയൻ പ്രസിഡന്റ് കെ.രമേശൻ അധ്യക്ഷനായി. നഗരസഭ ചെയർമാൻ എം കൃഷ്ണദാസ്, ടി ടി ശിവദാസൻ, കെ ആർ സൂരജ്, സി മനോജ്, എം സി.സുനിൽകുമാർ, കെ നാരായണൻ ഉണ്ണി, എ വി പ്രശാന്ത്, എം സി രാധാകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു. യോഗത്തിൽ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.
പ്രസിഡന്റ് നാരായണൻ ഉണ്ണി ഇ കെ, സെക്രട്ടറി കെ രമേശൻ, ട്രഷറർ കെ ആർ രാമചന്ദ്രൻ, വൈസ് പ്രസിഡന്റ്മാരായി സി മനോജ്, ഡോ. എം എൻ. രാജീവ്, വി അപർണ്ണ. ജോ. സെക്രട്ടറിമാരായി കെ സതീഷ് കുമാർ, എ വി പ്രശാന്ത്, കെ വി വൈശാഖ്, ഓഫീസ് സെക്രട്ടറിയായി കെ ഉണ്ണികൃഷ്ണൻ എന്നിവരെ സമ്മേളനം തിരഞ്ഞെടുത്തു.
ജീവനക്കാർക്ക് പര്യാപ്തമായ ക്വാർട്ടേഴ്സ് നിർമ്മിച്ചു നൽകുക, റഫറണ്ടം നടപ്പിൽ വരുത്തുക, അനാവശ്യമായ സർക്കാർ ഓഡിറ്റിൽ ദേവസ്വം ഇടപെട്ട് നടപടി സ്വീകരിക്കണമെന്നും, ദേവസ്വം ലഭ്യമായ സൗകര്യങ്ങൾ പ്രയോജനപ്പെടുത്തി സോളാർ വൈദ്യുതി ഉൽപാദനം നടത്തണമെന്നും, ദേവസ്വം കെട്ടിടങ്ങളിൽ നിന്നും പാഴായി പോകുന്ന മടഴവെള്ളം സംഭരിക്കുന്നതിനുള്ള സംവിധാനം ഒരുക്കണമെന്നും, ഗുരുവായൂരിൽ നിന്നും ഉണ്ടായിരുന്ന പാസഞ്ചർട്രെയിൻ സംവിധാനം പുനസ്ഥാപിക്കണമെന്നും, വടക്കോട്ടുള്ള റെയിൽ പാത ആരംഭിക്കുന്നതിനുള്ള നടപടി ഉണ്ടാകണമെന്നും സമ്മേളനം ഐക്യകണ്ഠേന അഭിപ്രായപ്പെട്ടു.