ഗുരുവായൂർ: നഗരസഭയിൽ വായനശാലയുൾപ്പെടെ സ്ഥിതി ചെയ്യുന്ന ഇ എം എസ് സ്ക്വയർ എന്നറിയപ്പെടുന്ന ഗാന്ധി പാർക്കിൽ പൊതുജനങ്ങൾക്ക് പ്രവേശനം നിഷേധിച്ചതിനെതിരെ പൗരാവകാശ വേദിയുടെ നേതൃത്വത്തിൽ പ്രതിഷേധ സമരം സംഘടിപ്പിച്ചു.
വർഷങ്ങളായി നാട്ടുകാരും പൊതു പ്രവർത്തകരും ഒത്തുകൂടുന്ന നഗരത്തിലെ പ്രധാന ഇടമായ ഇ എം എസ് സ്ക്വയർ പരിസരം മുന്നറിയിപ്പില്ലാതെ അടച്ചു പൂട്ടിയ നടപടി യാതൊരു കാരണവശാലും അംഗീകരിക്കാനാവില്ലെന്ന് പൗരാവകാശ വേദി പ്രസിഡന്റ് നൗഷാദ് തെക്കുംപുറം പറഞ്ഞു. ഗാന്ധി സ്ക്വയറിൽ നടന്ന പ്രതിഷേധ യോഗത്തിൽ തിരക്കഥാകൃത്ത് കെ എ മോഹൻദാസ്, തമ്പി കുളങ്ങര പ്രസംഗിച്ചു.
പൊതു ഇടം തുറന്ന് കൊടുക്കണമെന്നാവശ്യപ്പെട്ട് ഗുരുവായൂരിലെ സാംസ്കാരിക – സാമൂഹിക – സിനിമാ പ്രവർത്തകർ ഒപ്പിട്ട നിവേദനം നഗരസഭാ ചെയർമാന് സമർപ്പിച്ചു. കെ എ മോഹൻദാസ്, ശിവജി ഗുരുവായൂർ, തമ്പികുളങ്ങര, നൗഷാദ് തെക്കുംപുറം, ബിജുലാൽ, കെ യു കാർത്തികേയൻ, സി കെ സുനിൽ, പി എസ് ഷീബ, ശിവാ നന്ദൻ കുറ്റിപ്പാല, ഏ വി വിദ്യാധരൻ, എൻ ജനാർദ്ദനൻ, അനിൽ കെ നായർ, ആർ എം സജിത്ത്, ഏ കെ മുഹമ്മദ്, തുളസിദാസ് കോട്ടപ്പടി, പി വി സന്തോഷ്, വികാസ് കോലാട്ട്, സി ഡി ജോൺസൻ, ടി എ ശിവദാസൻ, അഷ്ഫാൻ, ഫൈസൽ ബാവ തുടങ്ങിയവരാണ് നിവേദനത്തിൽ ഒപ്പ് വെച്ചിട്ടുള്ളത്