the digital signature of the temple city

ഗുരുവായൂർ ജനസേവാ ഫോറത്തിന്റെ കുടുംബസംഗമം എം കൃഷ്ണദാസ് ഉദ്ഘാടനം ചെയ്തു.

- Advertisement -[the_ad id="14637"]

ഗുരുവായൂർ: ജനസേവാ ഫോറത്തിന്റെ പതിനാറാം വാർഷികത്തോടനുബന്ധിച്ച് ഇന്ന് പിഷാരടി സമാജം ഗസ്റ്റ് ഹൗസിലെ ദേവധേയം ഓഡിറ്റോറിയത്തിൽ നടന്ന കുടുംബസംഗമം ഗുരുവായൂർ നഗരസഭ ചെയർമാൻ എം കൃഷ്ണദാസ് ഉദ്ഘാടനം ചെയ്തു.

ഫോറത്തിനുവേണ്ടി നിസ്വാർത്ഥസേവനം നടത്തുന്ന ഡോക്ടർമാരെയും ഫോറത്തിന്റെ മുതിർന്ന സ്ഥാപകാംഗങ്ങളെയും ഉപദേശകന്മാരെയും ആദരിക്കുന്ന സമാദരണസദസ്സിന്റെ ഉദ്ഘാടനം കവിയും സാഹിത്യകാരനും ജനസേവാ ഫോറത്തിന്റെ ഉപദേശക സമിതി അംഗവുമായ രാധാകൃഷ്ണൻ കാക്കശ്ശേരി നിർവ്വഹിച്ചു.
ഡോ ആർ വി ദാമോദരൻ, ഡോ വിനോദ് ഗോവിന്ദ്, ഡോ കെ എം പ്രേംകുമാർ, ഡോ ടി വിജയലക്ഷ്മി, ഡോ എസ് അമ്മിണി, ഡോ ശ്രീനിവാസ് ഗംഗാധരൻ എന്നിവർ സദസ്സിൽ ആദരണം ഏറ്റുവാങ്ങി.

ഫോറത്തിന്റെ വിദ്യാഭ്യാസ സഹായ പദ്ധതിയുടെ ഭാഗമായി ഗുരുവായൂർ സാന്ദീപനി ബാലഭവനിലെ മുഴുവൻ വിദ്യാർത്ഥികൾക്കുമുള്ള പഠനോപകരണങ്ങളുടെ വിതരണം ഫോറത്തിന്റെ മുതിർന്ന ഉപദേശക സമിതി അംഗം അഡ്വ എ വേലായുധൻ നിർവ്വഹിക്കുകയുണ്ടായി.

ഫോറത്തിന്റെ വൈദ്യ സഹായ പദ്ധതി പ്രകാരമുള്ള ചികിത്സാ സഹായം സ്ഥാപകാഗവും മുതിർന്ന ഉപദേശകനുമായ വി പി മേനോൻ വിതരണം ചെയ്തു.

ഫോറത്തിന്റെ ആഭിമുഖ്യത്തിൽ യോഗചാര്യ ഡോ അമ്മിണി (യോഗാ & റെയ്ക്കി മാസ്റ്റർ) പരിശീലനം നൽകിയ വിദ്യാർത്ഥികൾക്കും മുതിർന്നവർക്കുമുള്ള യോഗ സർട്ടിഫിക്കറ്റുകൾ ഫോറത്തിന്റെ ഉപദേശക സമിതി അംഗം ഡോ ആർ വി ദാമോദരൻ വിതരണം ചെയ്തു. ജനസേവാ ഫോറത്തിന്റെയും യോഗ വിദ്യാർത്ഥികളുടെയും വകയായി യോഗാചര്യക്ക്‌ പാരിതോഷികവും നൽകി.

യോഗാചാര്യയും ഹിപ്നോതെറാപ്പിസ്റ്റുമായ ഡോ അലീഷ സിബി അവതരിപ്പിച്ച യോഗാ ഡാൻസ്  സദസ്സിന് മാറ്റുകൂട്ടി.

കുടുംബസംഗമത്തിന്റെ മുന്നോടിയായി  ഫോറത്തിന്റെ യോഗാ ക്ലാസ്സുകളിൽ പരിശീലനം നേടിയ കൊച്ചു മിടുക്കികളും മിടുക്കന്മാരും  സൗഹൃദ വിനോദ മത്സരങ്ങളിൽ പങ്കെടുത്ത മുഴുവൻ വിദ്യാർത്ഥികൾക്കും കുടുംബ സംഗമവേദിയിൽ വെച്ച് ഫോറത്തിന്റെ വകയായി പ്രോത്സാഹന സ്നേഹസമ്മാനങ്ങൾ നൽകുകയും ചെയ്തു.

ഉദ്ഘാടന പരിപാടികൾക്ക് ശേഷം ഫോറം കുടുംബാംഗങ്ങൾ വൈവിദ്യമാർന്ന കലാപരിപാടികളും കാഴ്ചവെച്ചു.  സമ്മാനദാനം ഉപദേശക സമിതി അംഗങ്ങളായ ശാന്ത വാര്യർ, അഡ്വ: സുബ്ബരായ പൈ, ബോർഡ് ഓഫ് ട്രസ്റ്റീസ്‌ ചെയർമാൻ വസന്തമണി ടീച്ചർ,വൈസ് ചെയർമാൻ രാധാകൃഷ്ണ വാര്യർ,കോ ഓർഡിനേറ്റർ ഉഷ വി മേനോൻ എന്നിവർ നിർവ്വഹിച്ചു.

നഗരസഭ കൗൺസിലർമാരായ ശോഭ ഹരിനാരായണൻ, കെ പി എ റഷീദ്, മുതിർന്ന മാധ്യമ പ്രവർത്തകനായ ജനു ഗുരുവായൂർ, വിജയൻ മേനോൻ, അഡ്വ രവി ചങ്കത്ത് എന്നിവർ ചടങ്ങിൽ മഹനീയ സാന്നിദ്ധ്യം വഹിക്കുകയും ആശംസകളർപ്പിക്കുകയും ചെയ്തു.

ഫോറം പ്രസിഡന്റ്‌ എം പി പരമേശ്വരൻ അധ്യക്ഷത വഹിച്ച യോഗത്തിൽ സെക്രട്ടറി പ്രീത മുരളി സ്വാഗതം ആശംസിക്കുകയും ഡോ:അച്യുതൻകുട്ടി ആമുഖപ്രസംഗം നടത്തുകയും ചെയ്തു. വൈസ് പ്രസിഡന്റ്‌ ഓ. ജി. രവീന്ദ്രൻ നന്ദി രേഖപ്പെടുത്തി. ഉച്ചഭക്ഷണത്തിനുശേഷം പൊതുയോഗവും നടന്നു.

➤ SREE KRISHNA TEMPLE

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

➤ TOP NEWS

Subscription form

Get the latest news updates in your whatsapp (100% free)

To get regular news updates please save +91 9072 388 995 [GOLNEWS-NEWS CENTRE]
to your contacts