ഗുരുവായൂർ: ഗുരുവായൂർ റെയിൽവേ മേൽപാലത്തിന്റെ നിർമ്മാണം നടക്കുന്നതിനാൽ ഗതാഗതം വഴി തിരിച്ച് വിട്ടത് കൊണ്ട് വഴിയറിയാതെ തൈക്കാട് പ്രദേശങ്ങളിൽ വട്ടം കറങ്ങുന്ന പൊതുജനങ്ങൾക്കായി തൈക്കാട് സാംസ്കാരിക കൂട്ടായ്മ ദിശാ ബോർഡ് സ്ഥാപിക്കുന്നതിന്റെ ഔപചാരികമായ ഉദ്ഘാടനകർമ്മം, തൈക്കാട് പള്ളി റോഡ് ജംഗ്ഷനിൽ വച്ച് ഗുരുവായൂർ പോലിസ് സബ് ഇൻസ്‌പെക്ടർ കെ ജി ജയപ്രദീപ്, അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടർ അബ്ദുൽ റഹ്‌മാൻ എന്നിവർ ചേർന്ന് നിർവഹിച്ചു.
നാടിനും, നാട്ടുകാർക്കും ഉപകാര പ്രദമാകുന്ന ജനോപകാരപ്രദമായ ഇത്തരം സൽകർമ്മങ്ങൾ ചെയ്യുവാൻ തുടർന്നും തൈക്കാട് സംസ്കാരിക കൂട്ടായ്മക്ക് കഴിയട്ടെ എന്ന് പ്രത്യാശ പ്രകടിപ്പിച്ചു.
ജനപ്രതിനിധികളായ ബിന്ദു പുരുഷോത്തമൻ, കെ പി എ റഷീദ് , സുബിത സുധീർ എന്നിവർ പങ്കെടുത്ത് സംസാരിച്ചു. തൈക്കാട് സാംസ്കാരിക കൂട്ടായ്മ പ്രസിഡന്റ് ജമാൽ ഹാജി മരട്ടിക്കൽ, സെക്രട്ടറി അസ്‌ക്കർ കോളമ്പോ, ട്രഷറർ സുജിത് എൽ, മറ്റു സംഘടനാ ഭാരവാഹികൾ, അംഗങ്ങൾ, നാട്ടുകാർ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.