ഗുരുവായൂർ സംസ്കൃത അക്കാദമിയുടെ സംസ്കൃത സംഗമവും സംസ്കൃത സേവാരത്ന പുരസ്കാര വിതരണവും 2023 മെയ് 13 ന് രാവിലെ 10 മണിക്ക് ഗുരുവായൂർ നഗരസഭ ലൈബ്രറി ഹാളിൽ നടക്കും.
സംസ്കൃതഭാഷാ പഠന പ്രചാരണരംഗത്ത് പ്രവർത്തിക്കുന്ന സംഘടനയാണ് ഗുരുവായൂർ സംസ്കൃത അക്കാദമി. സംസ്കൃതം പഠിക്കുന്ന കുട്ടികൾക്കും പഠിപ്പിക്കുന്ന അദ്ധ്യാപകർക്കും ആവശ്യമായ സഹായങ്ങൾ ചെയ്യുക, പൊതു ജനങ്ങൾക്ക് സംസ്കൃതം പഠിക്കുവാനാ വശ്യമായ അവസരങ്ങൾ ഒരുക്കികൊടുക്കുക എന്നീ ലക്ഷ്യത്തോടെയാണ് ഗുരുവായൂർ സംസ്കൃത അക്കാദമി പ്രവർത്തിക്കുന്നത്.
ഈ വർഷം മുതൽ സംസ്കൃത രംഗത്ത് നിഷ്കാമ പ്രവർത്തനം നടത്തുന്നവർക്ക് സംസ്കൃത സേവാര പുരസ്കാരം നൽകുവാനും തീരുമാനിച്ചു. ഈ വർഷത്തെ സംസ്കൃത സേവാരത്ന പുരസ്കാരത്തിന് അർഹനായത് സി പി സനൽചന്ദ്രൻ പുന്നാടാണ്.
13ന് രാവിലെ 10 മണിക്ക് ഗുരുവായൂർ നഗരസഭ ലൈബ്രറി ഹാളിൽ വെച്ച് നടക്കുന്ന സംസ്കൃത സംഗമം ഗുരുവായൂർ ദേവസ്വം ചെയർമാർ ഡോ വി കെ വിജയൻ ഉദ്ഘാടനം ചെയ്യും. സംസ്കൃത വാർത്താവായനയിലൂടെ സുപരിചിത ശബ്ദത്തിനുടമയായ ഡോ. ബലദേവാനന്ദസാഗർ പുരസ്കാരം സമർണവും, പുറനാട്ടുകര ശിക്ഷാ ശാസ്ത്രി വിഭാഗം അധ്യക്ഷൻ ഡോ കെ കെ ഷൈൻ ആദരപത്രദാനവും നിർവ്വഹിക്കും. പൈതൃകം ഗുരുവായൂർ കോർഡിനേറ്റർ അഡ്വ. രവി ചങ്കത്ത്, ഗുരുവായൂർ സംസ്കൃത അക്കാദമി അംഗങ്ങൾ ചടങ്ങിൽ പങ്കെടുക്കും.