“ജീവകാരുണ്യത്തിന്റെ പുതുവഴികൾ തുറന്ന് ബ്രദേഴ്സ് ക്ലബ്ബ്”
പ്രധാന പ്രവർത്തനങ്ങൾ
✅ അർഹരായവരെ തെരഞ്ഞെടുത്ത് മാസം തോറും ₹1000 സഹായം നൽകുന്ന പദ്ധതി തുടങ്ങി
✅ ഒരു വർഷത്തേക്ക് അരിയും പലവ്യജ്ഞനങ്ങളും അടങ്ങിയ കിറ്റുകൾ വിതരണം ആരംഭിച്ചു
✅ ഉദ്ഘാടന ദിനത്തിൽ 6 പേർക്ക് ധനസഹായവും 5 പേർക്ക് പലവ്യജ്ഞന കിറ്റുകളും നൽകി
ഗുരുവായൂർ : “ഇന്ത്യയുടെ ആത്മാവ് ഗ്രാമങ്ങളിലാണ്” എന്ന മഹാത്മാ ഗാന്ധിജിയുടെ സന്ദേശം ഹൃദയത്തിൽ ഉൾക്കൊണ്ട്, ജീവകാരുണ്യത്തിന്റെ കൈത്താങ്ങുമായി ബ്രദേഴ്സ് ക്ലബ്ബ് തിരുവെങ്കിടം “കാരുണ്യദിനം” ആഘോഷിച്ചു.

ക്ലബ്ബ് അങ്കണത്തിൽ പ്രസിഡണ്ട് ബാലൻ വാറണാട്ട് അധ്യക്ഷനായ കാരുണ്യ സദസ്സിൽ, അർഹരായ കുടുംബങ്ങളെ തെരഞ്ഞെടുത്ത് മാസം തോറും ആയിരം രൂപ വീതം ധനസഹായം നൽകുന്ന പദ്ധതിയുടെ ഉദ്ഘാടനം നടന്നു. കൂടാതെ നിർദ്ധനരായ കുടുംബങ്ങൾക്ക് ഒരു വർഷത്തേക്ക് അരിയും പലവ്യജ്ഞനങ്ങളും ഉൾപ്പെടുത്തിയ കിറ്റുകൾ നൽകുന്ന പദ്ധതിയും ആരംഭിച്ചു.
ചടങ്ങിൽ ആദ്യഘട്ടമായി 6 പേർക്ക് ധനസഹായവും 5 പേർക്ക് പലവ്യജ്ഞന കിറ്റുകളും വിതരണം ചെയ്തു.
? പദ്ധതിയുടെ വിതരണോത്ഘാടനം നഗരസഭ പ്രതിപക്ഷ നേതാവ് കെ.പി. ഉദയൻ നിർവ്വഹിച്ചു.
? നഗരസഭ കൗൺസിലർമാരായ വി.കെ. സുജിത്ത്, ദേവിക ദിലീപ്, കെ.പി.എ. റഷീദ് എന്നിവർ ചേർന്ന് വിതരണം നടത്തി.
? ജീവകാരുണ്യ പ്രവർത്തക അന്ന അർജ്ജുൻ പലവ്യജ്ഞന കിറ്റുകൾ കൈമാറി.

ക്ലബ്ബ് ജനറൽ സെക്രട്ടറി രവികുമാർ കാഞ്ഞുള്ളി, രക്ഷാധികാരികളും സാമൂഹിക പ്രവർത്തകരുമായ ടി.വി. രാജശേഖരൻ, പി.ഐ. ലാസർ മാസ്റ്റർ, കെ.ടി. സഹദേവൻ, പി.ഐ. ആന്റോ, വിംഗ്സ് ഓഫ് ബ്രദേഴ്സ് പ്രസിഡണ്ട് മേഴ്സി ജോയ് എന്നിവർ. പ്രസംഗിച്ചു.
പി. മുരളീധര കൈമൾ, നന്ദകുമാർ കാറാത്ത്, ശശി വാറണാട്ട്, ഉണ്ണികൃഷ്ണൻ കാഞ്ഞുള്ളി, ശശീധരൻ അകമ്പടി, രാമകൃഷ്ണൻ പുളിഞ്ചേരി, രഘു പി. മൂത്തേടത്ത്, ആന്റോ നീലങ്കാവിൽ, ശ്രീനാരായണൻ പട്ടത്തയിൽ, സി.ഡി. ജോൺസൺ, ശ്രീനാരായണൻ മുല്ലപ്പള്ളി, എൻ.കെ. ലോറൻസ്, ഷൺമുഖൻ തെച്ചിയിൽ, മഞ്ജു രവീന്ദ്രൻ, മായാദേവി ചീരക്കുഴി, ബാബു കണ്ട്രാശ്ശേരി, മിഗ്നേഷ് മോഹൻ (മിക്കി), പ്രശോഭ് മനയത്ത്, അനിത റിജു, അനീഷ രഘു, ഗീത വിജയകുമാർ എന്നിവർ.ചടങ്ങിന് നേതൃത്വം നൽകി.
? സമൂഹത്തിലെ കൂടുതൽ ആളുകളെ ജീവകാരുണ്യ പ്രവർത്തനങ്ങളിലേക്ക് കൈപിടിച്ചു കൊണ്ടുപോകാനുള്ള ഒരു മഹത്തായ തുടക്കമായി കാരുണ്യ ദിനാചരണം മാറി.











