ഗുരുവായൂർ: തിരുവെങ്കിടാചലപതി ക്ഷേത്രത്തിൽ ഏപ്രിൽ 18 ന് ആരംഭം കുറിച്ച നവീകരണ കലശ – ബ്രഹ്മോത്സവത്തിന് ആറാട്ടോടെ സമാപനമായി- 18 ദിവസം നീണ്ടു് നിന്നകലശ – ഉത്സവ ആഘോഷവേളയിൽ ഏപ്രിൽ 30നാണ് കൊടികയറി തുടക്കം കുറിച്ച ബ്രഹ്മോത്സവം ആറാട്ടോടെകൊടിയിറങ്ങി സമാപിച്ചത്.
വൈകീട്ട് ദീപാരാധനയ്ക്ക് ശേഷം ഭഗവാൻ പരിവാര സമേതം ഗ്രാമ പ്രദക്ഷിണത്തിന് ഇറങ്ങി കോട്ടപ്പടി സന്തോഷ് മാരാരുടെയും, രാജേഷ് എം മാരാരുടെയും നേതൃത്വത്തിൽ വാദ്യ താളമേളങ്ങളുടെയും, താലപ്പൊലികളുടെയും, ആരവത്തോടെ ഗുരുവായൂർ ദേവസ്വം കൊമ്പൻ അനന്തനാരായണൻ്റെ പുറത്ത് ഭഗവാൻ ഭക്തി സാന്ദ്രതയോടെ വഴി നീളെ നൽകിയ നിറപറ വെച്ചും, വിഭവങ്ങളൊക്കുക്കിയും പ്രദേശം നൽകിയ വരവേൽപ്പ് സ്ഥീകരിച്ചും ഗ്രാമ പ്രദക്ഷിണം പൂർത്തികരിച്ചു.
ക്ഷേത്രത്തിലെത്തുകയും തുടർന്ന് ആറാട്ട് ബലി ഗ്രാമബലി എന്നീ അനുബന്ധ, അനുഷ്ഠാന പൂജകൾക്കു് ശേഷം ക്ഷേത്ര തീർത്ഥ കുളത്തിൽ വെങ്കിടേശ്വരന് ആറാട്ട് നിർവഹിച്ച ശേഷം ക്ഷേത്രത്തിനകത്ത് ഓട്ടപ്രദക്ഷിണം കഴിഞ്ഞ് ഇക്കൊല്ലത്തെ വിപുലമായ ആഘോഷത്തിന് കൊടി ഇറങ്ങി പര്യസമാപ്തി കുറിയ്ക്കുകയും ചെയ്തു.
അത്താഴപൂജയും, കലശാഭിഷേകവും, ശ്രീഭൂതബലി എന്നിവയുമുണ്ടായി. ക്ഷേത്രം തന്ത്രി ചേന്നാസ് ദിനേശൻ നമ്പൂതിരിപ്പാട്, ഊരാളൻ മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട് എന്നിവരുടെ മുഖ്യ കാർമ്മികത്വത്തിൽ ചേന്നാസ് ഹരി നമ്പൂതിരിപ്പാടാണ് കൊടി ഇറക്കമുൾപ്പടെ ചടങ്ങുകൾ പൂർത്തികരിച്ചത്. ക്ഷേത്ര മേൽശാന്തിമാരായ കൃഷ്ണകുമാർ തിരുമേനി, ഭാസ്കരൻ തിരുമേനി എന്നിവരും സഹായികളായി സാരഥ്യം .
ശശി വാറണാട്ട്, പ്രഭാകരൻ മണ്ണൂർ, ചന്ദ്രൻ ചങ്കത്ത്, ബാലൻ വാറണാട്ട്, സേതു തിരുവെങ്കിടം, ശിവൻ കണിച്ചാടത്ത്, ജോതിദാസ് ഗുരുവായൂർ, ഹരി കൂടത്തിങ്കൽ, ബിന്ദു നാരായണൻ, രാജു പെരുവഴിക്കാട്ട്, ഹരിനാരായണൻ പുത്തൻവീട്ടിൽ, പി രാഘവൻ നായർ, വിജയകുമാർ അകമ്പടി, ഉണ്ണികൃഷ്ണൻ കാഞ്ഞുള്ളി, ഹരിവടക്കൂട്ട്, വിനോദ് കുമാർ അകമ്പടി, രവി കാഞ്ഞുള്ളി, അർച്ച രമേശ്, കെ ബിന്ദു, രമ്യ വിജയകുമാർ, വി ബാലകൃഷ്ണൻ നായർ, ശശി അകമ്പടി പി കെ വേണുഗോപാൽ ഐശ്വര്യ ശിവൻ, എന്നിവർ ആഘോഷത്തിന് നേതൃത്വം നൽകി.
കഴിഞ്ഞ പതിനെട്ട് ദിനങ്ങളിലും വിശിഷ്ട താന്ത്രിക-ആചാര – അനുഷ്ഠാന കർമ്മങ്ങളോടൊപ്പം ആദ്ധ്യാത്മിക ക്ഷേത്ര – കലാവിരുന്നുകളാലും, പാരായണങ്ങളാലും – രണ്ടു് നേരം അന്നദാനത്താലും ആഘോഷവേള നിറ സമൃദ്ധവുമായിരുന്നു.