ഗുരുവായൂർ: വിജിലൻസിൽ ഡ്രൈവറുടെ ജോലി ശരിയാക്കിത്തരാം എന്ന് പറഞ്ഞ് ചാവക്കാട് സ്വദേശിയായ ശ്രീദത്ത് എന്നയാളിൽ നിന്നും 34,000/- രൂപയും ബ്രഹ്മകുളം സ്വദേശിയായ ആഷിക്ക് എന്നയാളിൽ നിന്നും 36,000/- രൂപയും ഗൂഗിൾ പേ വഴി കൈപ്പറ്റി എന്നതാണ് പരാതി.
ഗുരുവായൂർ ടെംബിൾ പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസ്സിൽ പാലക്കാട് ജില്ലയിലെ ആലത്തൂർ വെങ്ങന്നൂ൪ ആലക്കൽ വീട്ടിൽ രാജന്റെ മകൾ രേഷമ രാജൻ (26) ആണ് പ്രതി.
സ്റ്റേഷൻ ഇൻസ്പെക്ട൪ സി പ്രേമാനന്ദകൃഷ്ണന്റെ നേതൃത്വത്തിൽ എസ് ഐ ബാലചന്ദ്രൻ ഐ എസ്, എസ് ഐ ഗിരി കെ, എ എസ് ഐ ശ്രീജിത്ത് വി എം, സീനിയ൪ സിവിൽ പോലീസ് ഓഫീസ൪ ജോബി ജോ൪ജ്ജ്, സിവിൽ പോലീസ് ഓഫീസ൪മാരായ ഷീജ, ജിജേഷ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻറ് ചെയ്തു. പ്രതിയുടെ പേരിൽ കോട്ടയം കറുകച്ചാൽ പോലീസ് സ്റ്റേഷനിൽ മുൻ വിവാഹം മറച്ചുവെച്ച് വിവാഹത്തട്ടിപ്പ് നടത്തി ഭ൪ത്താവിന്റെ ബന്ധുക്കളിൽ നിന്നും വിവിധ വകുപ്പുകളിൽ ജോലി ശരിയാക്കി തരാമെന്ന് പറഞ്ഞ് പണം വാങ്ങി തട്ടിപ്പ് നടത്തിയതിനും, പാലക്കാട് ടൌൺ നോ൪ത്ത് പോലീസ് സ്റ്റേഷനിൽ ഗുരുവായൂ൪ ദേവസ്വത്തിൽ ജോലി ശരിയാക്കി തരാമെന്ന് പറഞ്ഞ് പണം വാങ്ങി തട്ടിപ്പ് നടത്തിയതിനും കേസ്സുകൾ ഉളളതായി അന്വേഷണത്തിൽ അറിവായിട്ടുളളതാണ്.