the digital signature of the temple city

ഗുരുവായൂർ ക്ഷേത്രത്തിൽ  ഇല്ലം നിറ ആഗസ്റ്റ് 28 ന് ; തൃപ്പുത്തരി സെപ്റ്റംബർ 2ന്.

ഗുരുവായൂർ:  ഗുരുവായൂർ ക്ഷേത്രത്തിലെ 2025 വർഷത്തെ ഇല്ലം നിറ ആഗസ്റ്റ് 28 വ്യാഴാഴ്ച പകൽ 11മുതൽ 1.40 വരെയുള്ള ശുഭമുഹൂർത്തത്തിൽ നടക്കും. ഇല്ലം നിറയുടെ തലേ ദിവസം കതിർ കറ്റകൾ വെയ്ക്കുന്നതിന് ക്ഷേത്രം കിഴക്കേ നടയിൽ താൽക്കാലിക സ്റ്റേജ് സംവിധാനം ഒരുക്കും. 

- Advertisement - Guruvayoor image

ഈ വർഷത്തെ തൃപ്പുത്തരി സെപ്റ്റംബർ 2 ചൊവ്വാഴ്ച പകൽ 9.16 മുതൽ 9.56 വരെയുള്ള മുഹൂർത്തത്തിലാകും നടക്കുക. തൃപ്പുത്തരി ദിവസം ഭക്തജനങ്ങൾക്കായി 1200 ലിറ്റർ പുത്തരി പായസം തയ്യാറാക്കും. ഒരു ലിറ്ററിന് 240 രൂപയാകും നിരക്ക്. മിനിമം കാൽ ലിറ്റർ പായസത്തിന് 60 രൂപയാകും നിരക്ക്. ഒരാൾക്ക് പരമാവധി 2 ടിക്കറ്റ് അനുവദിക്കും. പുത്തരി പായസം   തയ്യാറാക്കുന്നതിനുള്ള എസ്റ്റിമേറ്റ് ദേവസ്വം ഭരണസമിതി അംഗീകരിച്ചിട്ടുണ്ട്.

പുത്തരി പായസം കൂടുതൽ സ്വാദിഷ്ടമാക്കുന്നതിന് 2200  എണ്ണം കദളിപ്പഴവും 22 കിലോ നെയ്യും ഉപയോഗിക്കും.

➤ SREE KRISHNA TEMPLE

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

➤ TOP NEWS

Subscription form

Get the latest news updates in your whatsapp (100% free)

To get regular news updates please save +91 9072 388 995 [GOLNEWS-NEWS CENTRE]
to your contacts