തൃശൂർ: തൃശ്ശൂർ ആസ്ഥാനമായുള്ള ഇന്ത്യയിലാകമാനം പ്രവർത്തിക്കുന്ന സംഘടനയായ ബ്രീസ് ഫൗണ്ടേഷൻ, ഡോ എ. പി. ജെ അബ്ദുൾകലാം രാഷ്ട്ര സേവ പുരസ്കാര വിതരണവും, 10-ാമത് ചരമ വാർഷിക അനുസ്മരണവും ജൂലായ് 27ന് കോഴിക്കോട് നടക്കുമെന്ന് ബ്രീസ് ഫൗണ്ടേഷൻ ചെയർമാൻ ഡോ ബി ലൂയിസ് പത്രസമ്മേളനത്തിൽ അറിയിച്ചു.
കോഴിക്കോട് വ്യാപാര ഭവൻ ഹാളിൽ ഉച്ചതിരിഞ്ഞ് 2 മണിക്ക് ഡെപ്യൂട്ടി മേയർ സി പി മുസാഫർ അഹമ്മദ് അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങ് എം എൽ എ അഹമ്മദ് ദേവർ കോവിൽ ഉദ്ഘാടനം ചെയ്യും.
കലാ-സാഹിത്യ, സാമുഹിക ദൃശ്യ മാധ്യമ രംഗത്ത് പ്രവർത്തിക്കുന്നവർക്കുള്ള ആദരവും പുരസ്കാര സമർപ്പണവും ചടങ്ങിൽ നിർവഹിക്കും
ഡോ എ പി ജെ അബ്ദുൾകലാമിൻ്റെ പ്രകൃതിക്കുവേണ്ടിയുള്ള കാഴ്ച്ചപ്പാട് മുൻനിർത്തി കൊണ്ട് പ്രകൃതിയെ സ്നേഹിക്കുക എന്ന ദൗത്യത്തിന് ഊർജ്ജം പകരുവാനായി ഷഡോ പബ്ലിക്കേഷൻസിന്റെ സഹകരണത്തോടെ പ്രായമായവർ മുതൽ കുട്ടികൾ വരെയുള്ളവരെ ഉൾപ്പെടുത്തിയുള്ള 101 പേർ അടങ്ങുന്ന കവിതാ സമാഹാരമായ “പ്രകൃതിയും പ്രണയവും” എന്ന പുസ്തകത്തിൻ്റെ പ്രകാശനം പ്രശസ്ത സാഹിത്യകാരൻ പി കെ ഗോപി നിർവഹിക്കും.
ബ്രീസ് ഫൗണ്ടേഷൻ സ്ഥാപകനും, ചെയർമാനുമായ ഡോ ബി ലൂയിസ് ആമുഖവും, കെ പി. വെങ്ങര മുഖ്യ പ്രഭാഷണവും നടത്തും..



