the digital signature of the temple city

ഗുരുവായൂർ കസ്തുർബ ബാലിക സദനത്തിൽ “സ്വഭാവ രൂപീകരണവും ലക്ഷ്യബോധവും” എന്ന വിഷയത്തിൽ കാഞ്ചന ജി നായരുടെ പ്രഭാഷണം

ഗുരുവായൂർ: ഭാവി തലമുറയെ നേർവഴിയ്ക്ക് നയിക്കേണ്ടവരും നടത്തേണ്ടവരുമാണ് ഇന്നത്തെ വിദ്യാർത്ഥികൾ എന്ന്  എഴുത്തുകാരിയും സാംസ്കാരിക പ്രവർത്തകയുമായ കാഞ്ചനാ ജി നായർ അഭിപ്രായപ്പെട്ടു.

- Advertisement - Guruvayoor image

ഗുരുവായൂർ കസ്തൂർബാ ബാലികാ സദനത്തിൽ “സ്വഭാവ രൂപീകരണവും ലക്ഷ്യബോധവും” എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു കാഞ്ചന ജി നായർ. ശ്രദ്ധ, സ്നേഹം, ശുദ്ധി, അച്ചടക്കം, സമയനിഷ്ഠ, കഠിനാദ്ധ്വാനം എന്നിവയൊക്കെയാണ് ലക്ഷ്യബോധമുള്ള ഒരു വിദ്യാർത്ഥിയെ വിജയിയാക്കുന്നത്. ലക്ഷ്യത്തിലെത്താൻ പ്രേരകമാവുന്നതും അതുതന്നെയാണ്. സ്നേഹവും സന്തോഷവുമുള്ള ഒരു മനസ്സിനെ ഒരു ലഹരിയ്ക്കും കീഴ്പ്പെടുത്താനാവില്ല. ഭക്തിയും വായനയും നമ്മുടെ കാഴ്ചയേയും ചിന്തയേയും മനോഹരമാക്കുന്നു. ഈ മനോഹാരിതയാണ് നമ്മുടെ വ്യക്തിതത്വമെന്നും അവർ കൂട്ടിച്ചേർത്തു.

സദനത്തിലെ വിദ്യാർത്ഥികൾക്ക് തൃശൂർ ചിറയിൻകീഴ് ഡോ ജി ഗംഗാധരൻ നായർ സ്മാരക സമിതിയുടെ ഉപഹാരങ്ങളും സമ്മാനിച്ചു. ഗുരുവായൂർ കസ്തൂർബാ ബാലികാ സദനത്തിൽ നടന്ന ചടങ്ങിൽ പ്രസിഡണ്ട് പി മുരളീധര കൈമൾ അധ്യക്ഷനായി. യോഗം ഗുരുവായൂർ നഗരസഭ കൗൺസിലർ ജ്യോതി രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്തു. ഗുരുവായൂർ ദേവസ്വം ചുമർചിത്ര പഠനകേന്ദ്രം മുൻ പ്രിൻസിപ്പലും ജി ഗംഗാധരൻ നായർ സ്മാരക സമിതി സെക്രട്ടറിയുമായ കെ യു കൃഷ്ണകുമാർ, സദനം സെക്രട്ടറി സജീവൻ നമ്പിയത്ത്, ആർ സ്നേഹം പ്രഭ, മേട്രന്‍ പി വി സതീ, എം ആർ രേവതി, കെ ആർ നിവേദ്യ എന്നിവർ പ്രസംഗിച്ചു.

➤ SREE KRISHNA TEMPLE

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

➤ TOP NEWS

Subscription form

Get the latest news updates in your whatsapp (100% free)

To get regular news updates please save +91 9072 388 995 [GOLNEWS-NEWS CENTRE]
to your contacts