ഗുരുവായൂർ: ഗോവ മുഖ്യമന്ത്രി ഡോ. പ്രമോദ് സാവന്ത് ഗുരുവായൂർ ക്ഷേത്ര ദർശനം നടത്തി. വെള്ളിയാഴ്ച വൈകുന്നേരം നാലരയോടെ മകൾക്കും പേഴ്സണൽ സ്റ്റാഫ് ഉദ്യോഗസ്ഥർക്കുമൊപ്പം ശ്രീവൽസം അതിഥി മന്ദിരത്തിലെത്തിയ ഗോവ മുഖ്യമന്ത്രിയെ ദേവസ്വം ചെയർമാൻ ഡോ വി കെ വിജയൻ, ഭരണസമിതി അംഗങ്ങളായ സി മനോജ്, കെ ആർ .ഗോപിനാഥ്, മനോജ് ബി നായർ, അഡ്മിനിസ്ട്രേറ്റർ കെ പി വിനയൻ എന്നിവർ ചേർന്ന് സ്വീകരിച്ചു.
വൈകിട്ട് അഞ്ചു മണിയോടെ മുഖ്യമന്ത്രിയും സംഘവും ക്ഷേത്ര ദർശനം നടത്തി. തുലാഭാരവും നിർവ്വഹിച്ചു. മുഖ്യമന്ത്രി ഡോ. പ്രമോദ് സാവന്തും മകളും കദളിപ്പഴം കൊണ്ടാണ് തുലാഭാരം നടത്തിയത്. ദേവസ്വം ഡപ്യൂട്ടി അഡ്മിനിസ്ട്രേറ്റർ പി മനോജ് കുമാർ, അസി മാനേജർ ബിനു എന്നിവരുൾപ്പെട്ട ദേവസ്വം ഉദ്യോഗസ്ഥരും ജീവനക്കാരും സന്നിഹിതരായി.