ഗുരുവായൂർ: കേരളത്തിലെ തിരുപ്പതി എന്നറിയപ്പെടുന്ന തിരുവെങ്കിടാചലപതി ക്ഷേത്രത്തിൽ നവീകരണ കലശ – ബ്രഹ്മോത്സവ കലാ പരിപാടികൾക്ക് തുടക്കമായി. ആത്മീയവും, ആനന്ദവും, ആഹ്ലാദവും ആവോളം പകർന്ന് ഭക്തി സാന്ദ്രമായ പ്രൗഢ ശ്രേഷ്ഠമായി ക്ഷേത്രപരിസരത്ത് വെങ്കിടേശ്വര മണ്ഡപത്തിൽ ക്ഷേത്രം ഊരാളൻ മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാടിൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന പ്രതിമാസംഗമ സമാദരണ സമ്മേളനം പത്മശ്രീ പെരുവനം കുട്ടൻമാരാർ ഉദ്ഘാടനം ചെയ്തു.
വാദ്യ വിജ്ഞാന വിദ്വാനും, അറുപതിൻ്റെ നിറവിലെത്തിയ ക്ഷേത്ര അടിയന്തര പ്രവർത്തികാരനുമായ കോട്ടപ്പടി സന്തോഷ് മാരാർക്ക് 10001 ക യും ഫലകവും അടങ്ങിയ ശ്രീ വെങ്കിടേശ്വര പുരസ്ക്കാരം വേദിയിൽ പെരുവനം കുട്ടൻ മാരാർ സമ്മാനിച്ചു.
വിവിധ മേഖലകളിൽ പ്രഥമഗണീയരായ, മികവാർന്ന പ്രതിഭകളായ കല്ലൂർ രാമൻകുട്ടി മാരാർ ( വാദ്യ കുലപതി ), ടി.എസ് രാധാകൃഷ്ണജി ( ഭക്തിനിർജ്ജരി), ജയരാജ് വാരിയർ ( സരസവാങ്ങ്മയി), കോട്ടക്കൽ മധു (നാട്യ സംഗീത ചാതുരി ) ദേവീ ചന്ദന ( നടന വൈഭവം) ,അമ്പലപ്പുഴ വിജയകുമാർ (സോപാന സപര്യ ), പ്രശാന്ത് മേനോൻ (ജോതിഷ തിലകം) എന്നിവർക്ക് പുരസ്ക്കാരം നൽകി സ്നേഹാദര സമർപ്പണവും നടത്തി.
ബാലൻ വാറണാട്ട് ആ മുഖപ്രസംഗം നടത്തി. നഗരസഭ കൗൺസിലർമാരായ വി.കെ.സുജിത്ത്, ദേവിക ദീലീപ്, മമ്മിയൂർ ദേവസ്വം ചെയർമാൻ ജി.കെ.പ്രകാശൻ, മുതിർന്ന മാധ്യമ പ്രവർത്തകൻ ജനു ഗുരുവായൂർ, രുദ്രയജ്ഞ യാചാര്യൻ കീഴേടം രാമൻ നമ്പൂതിരി, നവീകരണ കലശ കമ്മിറ്റി ചെയർമാൻ ശശി വാറണാട്ട്, ക്ഷേത്ര മാതൃ സമിതി പ്രസിഡണ്ടു് പ്രേമ വിശ്വനാഥൻ, കലശ ആഘോഷ കമ്മറ്റി കൺവീനർ പി മുരളധീര കൈമൾ, പ്രോഗ്രാം കൺവീനർ ജോതി ദാസ് ഗുരുവായൂർ എന്നിവർ സംസാരിച്ചു.
പുരസ്ക്കാര ജേതാക്കൾ മറുപടി പ്രസംഗം നടത്തി. നേരത്തെ ബ്രഹ്മശ്രീ മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട് ദീപോ ജ്ജ്വലനം നടത്തി സമാരംഭം കുറിച്ച വേദിയിൽ ആര്യ ജോതിദാസ് & കൃഷ്ണറാം ജോതിദാസ് എന്നിവരുടെ പ്രാർത്ഥനാലാപനവും അകമ്പടിയായി. സമ്മേളനാനന്തരം ആസ്വാദക വൃന്ദത്തിൻ്റെ മനം നിറച്ച് കോട്ടയ്ക്കൽ മധുവും സംഘവും ഒരുക്കിയ കഥകളി പദ കച്ചേരിയുമുണ്ടായി. കോട്ടയ്ക്കൽ സന്തോഷ്, (സഹപാട്ട്) കലാമണ്ഡലം രാജൻ ( ചെണ്ട) കലാമണ്ഡലം അനന്തകൃഷ്ണൻ, (മദ്ദളം ) ഗുരുവായൂർ ജോതിദാസ് (ഇടയ്ക്ക) എന്നിവരും കച്ചേരിയിൽ പങ്കാളികളായി ചടങ്ങിൽ സംബന്ധിച്ച എല്ലാ ശ്രേഷ്ഠ വ്യക്തിത്വങ്ങൾക്കും, ഉപഹാരവും, പ്രസാദ വിതരണവും നൽകി.
മെയ് 5 വരെയുള്ള കലശ – ഉത്സവദിനങ്ങളിൽ രാവിലെ മുതൽ തുടർച്ചയായി വെങ്കിടേശ്വര മണ്ഡപത്തിൽ-ക്ഷേത്രകല – നൃത്തനൃത്യങ്ങൾ- ഗാനമേള, സംഗീതക്കച്ചേരി -പാരായണീയ – പ്രഭാഷണങ്ങൾ, തിരുവാതിരകളി, ഭജന, അക്ഷര ശ്ലോകം, വില്ലിന്മേൽ തായമ്പക, ഓട്ടൻതുള്ളൽ, തായമ്പക തുടങ്ങീ വൈവിധ്യവും, വിത്യസ്തവും, വേറിട്ടതുമായ കലാവിരുന്നുകൾ ഉണ്ടായിരിയ്ക്കുന്നതുമാണ്. ഭാരവാഹികളായ പ്രഭാകരൻ മണ്ണർ, സേതു തിരുവെങ്കിടം, ചന്ദ്രൻചങ്കത്ത്, ശിവൻകണിച്ചാടത്ത്, ഹരി കൂടത്തിങ്കൽ, ബിന്ദു നാരായണൻ, പി ഹരിനാരായണൻ, രാജു പെരുവഴിക്കാട്ട്, എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
ഉത്സവ ആഘോഷ ഭാഗമായി ക്ഷേത്രത്തിൽ രണ്ടു നേരം അന്നദാനവും ആരംഭിച്ചിട്ടുണ്ടു്